'യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും', ചിത്രത്തിന്റെ വിജയത്തില്‍ പ്രതികരിച്ചും രജനികാന്ത്

Published : Aug 19, 2023, 10:10 AM IST
'യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും', ചിത്രത്തിന്റെ വിജയത്തില്‍ പ്രതികരിച്ചും രജനികാന്ത്

Synopsis

'ജയിലര്‍' വൻ വിജയമാകുന്നതിനെ കുറിച്ചും താരം പ്രതികരിച്ചു.

രജനികാന്ത് നായകനായി എത്തിയ 'ജയിലര്‍' കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. 'ജയിലറി'ന്റെ വിജയം ആരാധകര്‍ ആഘോഷിക്കുമ്പോള്‍ താരം തീര്‍ഥാടനത്തിലാണ്. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെ സന്ദര്‍ശിക്കുമെന്ന് വാര്‍ത്താ ഏജൻസിയോട് സംസാരിക്കവേ രജനികാന്ത് വ്യക്തമാക്കി.

വിമാനത്താവളത്തില്‍ വെച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗി ആദിത്യനാഥിനൊപ്പം 'ജയിലര്‍' കാണും. എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ രജനികാന്തിന്റെ അഭിപ്രായം. സംസ്ഥാനത്തെ തീര്‍ഥാടന സ്ഥലങ്ങളും സന്ദര്‍ശിക്കാൻ താരത്തിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

നെല്‍സണ്‍ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് രാജ്യമൊട്ടാകെ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനികാന്തിന്റെ 'ജയിലറി'ന്റെ കളക്ഷൻ 450 കോടി കടന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം കളക്ഷൻ ഇരൂന്നൂറ് കോടിയോളം ആണെന്നും  റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ പോയാല്‍ തമിഴ് സിനിമയിലെ കളക്ഷൻ റിക്കോര്‍ഡുകള്‍ പലതും രജനികാന്തിന്റെ 'ജയിലറി'ന്റെ പേരിലാകും എന്ന് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

'ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യൻ' എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത് ''ജയിലറി'ല്‍ എത്തിയത്. സാധാരണക്കാരനായി വിശ്രമ ജീവിതം നയിക്കുന്നയാള്‍ സംഭവബഹുലമായ വഴിത്തിരിവിലൂടെ നീങ്ങുന്നതാണ് 'ജയിലറി'ന്റെ പ്രമേയം. മാസായ രജനികാന്തിനെയാണ് തുടക്ക രംഗങ്ങള്‍ക്ക് ശേഷം 'ജയിലറില്‍ കാണാനാകുന്നത്. ശിവരാജ് കുമാറും മോഹൻലാലും അതിഥി കഥാപാത്രങ്ങളായി എത്തി 'ജയിലറി'ന്റെ ആവേശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിച്ച് ഗാനങ്ങള്‍ ജയിലറിന്റെ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.

Read More: 'ഗദാര്‍ രണ്ട്' കുതിക്കുന്നു, 300 കോടിയും കടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പുതുമുഖങ്ങളുമായി ഫാമിലി എന്റർടെയ്‌നർ 'ഇനിയും'; ഓഡിയോ പ്രകാശനം നടന്നു
കന്നഡ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തി