ചുമ്മാ കിഴി ഹിറ്റ്, എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇനി ഗ്രാൻഡാകും!

By Web TeamFirst Published Dec 4, 2019, 7:33 PM IST
Highlights

എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ തിയ്യതി പ്രഖ്യാപിച്ചു.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന സിനിമയാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന സിനിമയായതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള പുതിയ വാര്‍ത്ത. ഏഴിനായിരിക്കും ഓഡിയോ ലോഞ്ച് എന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് നായകനാകുക.

Big news is here! 🙌🏻😎
The grand audio launch of 's 👑 is all set to happen on 7th Dec at Nehru Indoor Stadium, Chennai.'s saravedi musical 🔥 pic.twitter.com/uZPXvj2eDb

— Lyca Productions (@LycaProductions)

ചെന്നൈ നെഹ്രു ഇൻഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഓഡിയോ ലോഞ്ച് നടക്കുന്നത്. വലിയ ചടങ്ങായിട്ടാണ് ഓഡിയോ ലോഞ്ച് നടത്തുന്നത്. അനിരുദ്ധി രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഇൻട്രോ സോംഗ് ആലപിച്ചിരിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. എസ് പി ബാലസുബ്രഹ്‍മണ്യം ആലപിച്ച ചുമ്മ കിഴി എന്ന ഗാനത്തിന്റെ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. ചുമ്മാ കിഴി എന്ന ഗാനം മികച്ച രീതിയില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്‍തിട്ടുണ്ടെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.   ആദിത്യ അരുണാസലം എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!