
ചെന്നൈ: രജനികാന്ത് മുഖ്യവേഷത്തില്‍ എത്തിയ സ്പോര്‍ട്സ് ഡ്രമയാണ് ലാല്‍ സലാം. രജനിയുടെ മകള്‍ ഐശ്വര്യ രജനികാന്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ആദ്യം മുതല്‍ സമിശ്ര പ്രതികരണം ലഭിച്ചത് ചിത്രത്തിന്‍റെ ആദ്യത്തെ സണ്‍ഡേ കളക്ഷനെയും ബാധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 9നാണ് ചിത്രം റിലീസായത്.
ലാൽ സലാം അതിൻ്റെ ആദ്യ ഞായറാഴ്ച ഇന്ത്യയിൽ എല്ലാ ഭാഷകളിലുമായി 2.93 കോടി നേടിയെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ് ബോക്സോഫീസ് ട്രാക്കറായ സക്നില്‍ക്.കോം പങ്കിടുന്നത്. ലാൽ സലാം ആദ്യ ദിവസം 3.55 കോടിയും രണ്ടാം ദിവസം 3.25 കോടിയും കളക്‌റ്റ് ചെയ്‌തിരുന്നു. അതിനാൽ മൂന്ന് ദിവസം പിന്നിടുമ്പോൾ മൊത്തം സിനിമയുടെ ഇന്ത്യ ഗ്രോസ് കളക്ഷന്‍ 9.73 കോടിയാണ്. തമിഴ് പതിപ്പിൽ ലാൽ സലാമിന് 29.24 ശതമാനം ഒക്യുപൻസിയും തെലുങ്ക് ഷോകൾക്ക് 15.24 ശതമാനം ഒക്യുപെൻസിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
രജനികാന്ത് മൊയ്‍തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷമിട്ടത്. വിഷ്‍ണു വിശാല്‍ തിരുവായും വേഷമിട്ടു. ലിവിംഗ്‍സ്‍റ്റണ്‍, വിഘ്‍നേശ്, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്‍ണ, പോസ്റ്റര്‍ നന്ദകുമാര്‍, ആദിത്യ മേനൻ, അമിത് തിവാരി തുടങ്ങിയവരും ഐശ്വര്യയുടെ ലാല്‍ സലാമില്‍ വേഷമിട്ടു. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിര്‍മിച്ച ലാല്‍ സലാമില്‍ ഒരു അതിഥി വേഷത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപില്‍ ദേവും ഉണ്ട്.
ധനുഷ് നായകനായി '3'ഉം 'എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്', സിനിമാ വീരൻ എന്നിവയും സംവിധാനം ചെയ്‍ത ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്. വിഷ്‍ണു വിശാലിന്റെ ലാല്‍ സലാമിന്റെ തിരക്കഥയും ഐശ്വര്യയുടേതാണ്. കഥയെഴുതിയ വിഷ്‍ണു രംഗസ്വാമിയും ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയായിരിക്കുന്നു. 150 മിനിറ്റാണ് ദൈര്‍ഘ്യം.
സൂപ്പര്‍താരത്തിന്‍റെ പടം റീ-റിലീസ് ചെയ്തു; തീയറ്ററിനുള്ളില്‍ ആരാധകരുടെ 'ക്യാംപ് ഫയര്‍'.!
'ആ ചിത്രത്തിന്‍റെ ദയനീയ പരാജയം ആമിര്‍ ഖാനെ ആഴത്തില്‍ ബാധിച്ചു'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ