ടെലിവിഷന്‍ പ്രീമിയറില്‍ മികച്ച റേറ്റിംഗുമായി രജിഷയുടെ 'ഖൊ ഖൊ'; കണക്കുകള്‍

By Web TeamFirst Published Jun 3, 2021, 9:01 PM IST
Highlights

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് രജിഷയുടെ കഥാപാത്രം

ടെലിവിഷന്‍ പ്രീമിയറില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്പോര്‍ട്‍സ് ഡ്രാമ ചിത്രം 'ഖൊ ഖൊ'. മെയ് 28 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഏഷ്യാനെറ്റിലൂടെയായിരുന്നു ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. 12.7 ടിവിആര്‍ പോയിന്‍റുകളാണ് ചിത്രം ആദ്യ പ്രദര്‍ശനത്തില്‍ സ്വന്തമാക്കിയത്.

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് രജിഷയുടെ കഥാപാത്രം. 'ഫൈനല്‍സി'നു ശേഷം രജിഷ അഭിനയിക്കുന്ന സ്പോര്‍ട്‍സ് ഡ്രാമയുമാണ് ഇത്. 2017ല്‍ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ്. രജിഷയ്ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

ഛായാഗ്രഹണം ടോബിന്‍ തോമസ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. പോസ്റ്റ് പ്രൊഡക്ഷന്‍ മേല്‍നോട്ടം അപ്പു ഭട്ടതിരി. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതീപ് രവീന്ദ്രന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. ചമയം റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. വരികള്‍ വിനായക് സശികുമാര്‍, അദിതി നായര്‍ ആര്‍, അര്‍ജുന്‍ രഞ്ജന്‍. അസോസിയേറ്റ് ഡയറക്ടേഴ്സ് ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍. കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടിവന്ന ചിത്രമാണിത്. അതേസമയം ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം നിലവില്‍ ലഭ്യമാണ്. ആമസോണ്‍ പ്രൈം, സൈന പ്ലേ, സിംപ്ലി സൗത്ത്, ഫില്‍മി എന്നീ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ലഭ്യമാണ്. 

click me!