ജനാധിപത്യരാജ്യത്ത് പൗരന് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് രാജ്കുമാര്‍ റാവു

By Web TeamFirst Published Dec 16, 2019, 7:15 PM IST
Highlights

വിദ്യാര്‍ത്ഥികളോട് പൊലീസ് കാണിച്ച അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാജ്കുമാര്‍ റാവും ട്വീറ്റ് ചെയ്തു

മുംബൈ: ജനാധിപത്യരാജ്യത്തെ പൗരന് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാജ്കുമാര്‍ റാവു. 

വിദ്യാര്‍ത്ഥികളോട് പൊലീസ് കാണിച്ച അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാജ്കുമാര്‍ റാവും ട്വീറ്റ് ചെയ്തു. അതേസമയം അതിക്രമം ഒന്നിനുമുള്ള പരിഹാരമല്ലെന്നും പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവര്‍ത്തികളെയും അപലപിക്കുന്നുവെന്നും രാജ്കുമാര്‍ റാവു വ്യക്തമാക്കി. 

''വിദ്യാര്‍ത്ഥികളോട് പൊലീസ് കാണിച്ച അതിക്രമത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തില്‍ പൗരന് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവര്‍ത്തികളെയും ഞാന്‍ അപലപിക്കുന്നു. അതിക്രമം ഒന്നിനുമുള്ള പരിഹാരമല്ല.'' - രാജ്കുമാര്‍ റാവു ട്വീറ്റ് ചെയ്തു. 

I strongly condemn the violence that the police have shown in dealing with the students. In a democracy the citizens have the right to peacefully protest.I also condemn any kind of act of destruction of the public properties. Violence is not the solution for anything!

— Rajkummar Rao (@RajkummarRao)
click me!