'ഇതൊരു മരണാനന്തര ചടങ്ങല്ലേ, ഇങ്ങനെയാണോ വേഷം ധരിക്കുക'; അജിത് പവാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ബോളിവുഡ് നടിക്ക് രൂക്ഷ വിമർശനം

Published : Feb 01, 2026, 09:07 PM ISTUpdated : Feb 01, 2026, 09:11 PM IST
Rakhi sawant

Synopsis

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണാനന്തര ചടങ്ങിൽ നടി രാഖി സാവന്ത് ധരിച്ച വസ്ത്രം വിവാദമായി. സ്ലിറ്റുള്ള മെറൂൺ വൺ-പീസ് ധരിച്ചെത്തിയ നടിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമുയർന്നു. 

ഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അനുസ്മരണ ചടങ്ങിനെത്തിയ നടിയും നർത്തകിയുമായ രാഖി സാവന്തിന് രൂക്ഷവിമർശനം. നടിയുടെ വസ്ത്രധാരണത്തിനാണ് വിമർശനമുയർന്നത്. ആദരാഞ്ജലി അർപ്പിക്കാനെത്തിയ നടി. സ്ലിറ്റും ബൂട്ടും ഉള്ള ഒരു മെറൂൺ വൺ-പീസ് ധരിച്ചാണ് എത്തിയത്. തുടർന്നാണ് സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനമുണ്ടായത്. നടിയുടെ വസ്ത്രധാരണം ഔപചാരികവും പൊതുവായ പരിപാടിക്ക് അനുയോജ്യമല്ലെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. ശവസംസ്കാര ചടങ്ങുകളിലോ അനുസ്മരണ ചടങ്ങുകളിലോ പങ്കെടുക്കുമ്പോൾ മാന്യമായി വസ്ത്രം ധരിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. 

ആദരാഞ്ജലി അർപ്പിക്കാനാണോ അതോ റിയാലിറ്റി ഷോ സെറ്റിലാണോ എത്തിയതെന്ന് ഒരാൾ കമന്റ് ചെയ്തു. പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യാൻ തയാറാകരുതെന്നും ഇത്തരം സാഹചര്യങ്ങളിൽ മാന്യത പാലിക്കേണ്ടത് പ്രധാനമാണെന്ന് നെറ്റിസൺസ് പറഞ്ഞു. രാഖിയുടെ വൈകാരക പ്രകടനങ്ങൾ അഭിനയമാണെന്നും അഭിപ്രായമുയർന്നു. ജനുവരി 28നാണ് ബാരാമതിയിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിൽ അജിത് പവാറും ക്രൂവും സഹായികളും മരിച്ചത്. ബാരാമതിയിലെ ഒരു റാലിയിൽ സംസാരിക്കാൻ പോകുമ്പോഴാണ് സംഭവം. അപകടത്തിൽ ഗൂഢാലോചനയുണ്ടെന്നും രാഖി അഭിപ്രായപ്പെട്ടിരുന്നു. അജിത് പവാറിന്റെ സംസ്കാരം 2026 ജനുവരി 29 ന് ബാരാമതിയിൽ നടന്നു. ജനുവരി 30 ന് അദ്ദേഹത്തിന്റെ മക്കൾ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു. അജിത് പവാറിന്റെ മക്കളായ ജയ്, പാർത്ഥ് എന്നിവർ വിദ്യാ പ്രതിഷ്ഠാനത്തിൽ എത്തി.

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഉർഫി ജാവേദ് ഇനി 'ഗീത ഭരദ്വാജ്' ? ഇസ്ലാം മതത്തിൽ നിന്നും പുറത്താക്കിയെന്ന് പ്രചരണം, മൗനം വെടിഞ്ഞ് താരം
ഏഴ് വർഷമായി ഞങ്ങൾ ഒന്നിച്ചാണ്, മൂന്നര സെക്കന്റ് വീഡിയോ അല്ല യാഥാർത്ഥ്യം; വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി ആലിയ ഭട്ട്