രാക്ഷസ വേട്ടക്ക് കൊച്ചിയില്‍ തുടക്കമായി

Published : Sep 23, 2026, 11:29 AM IST
Rakshasa Vetta

Synopsis

വിഷ്‍ണു വെഞ്ഞാറമൂടാണ് സംവിധാനം നിര്‍വഹിക്കുന്നത്.

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്‍ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാക്ഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തിരണ്ടിന് തുടക്കം കുറിച്ചു. ഡിസ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരു ഞാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൊച്ചിയിലെ ആശിർവ്വാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ ശ്രീമതി മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്. അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം: നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത് . പ്രേക്ഷകരെ തുടക്കം മുതൽ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി. വിസ്‌മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ ആകർഷകഘടകങ്ങളാണ്.

സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏറെ ഇടവേളക്കുശേഷം സിദ്ദിഖ് മുഴുനീള ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാഷസ വേട്ട..സാജു നവോദയാ , കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാസുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ ഹരി ഊതു മൂന്ന് സുജിത് കോന്നി , സജു xപാർത്ഥസാരഥി, ശ്രീജു സോണി .എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ . ശ്യാം അരവിന്ദം. സംഗീതം -ഷാനു. ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ. മേക്കപ്പ് - രാജേഷ്. കോസ്റ്റ്യൂം ഡിസൈൻ - ബിജുകുമാരപുരം. വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ വാഴുർ ജോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സുഡാനിയിലെ 'ഉമ്മ'; സിനിമാ, നാടക നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു
പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ