നടി രാകുല്‍ പ്രീത് സിംഗിനും കൊവിഡ് പൊസിറ്റീവ്

By Web TeamFirst Published Dec 22, 2020, 3:45 PM IST
Highlights

ഉടൻ തന്നെ ലൊക്കേഷനില്‍ തിരിച്ചെത്താനാകുമെന്ന് നടി രാകുല്‍ പ്രീത് സിംഗ്.

നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. തുടര്‍ന്ന് രാകുല്‍ പ്രീത് സിംഗ് സ്വയം ക്വാറന്റൈനില്‍ പോയി. ആരോഗ്യത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല. താൻ ആരോഗ്യവതിയായിരിക്കുന്നുവെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. കൊവിഡ് പൊസിറ്റീവായ കാര്യം രാകുല്‍ പ്രീത് സിംഗ് തന്നെയാണ് അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.

എനിക്ക് കൊവിഡ് 19 പൊസിറ്റീവ് സ്ഥീരികരിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു. ഞാൻ സ്വയം ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. ആരോഗ്യവതിയാണ്.  ഉടൻ തന്നെ ലൊക്കേഷനില്‍ തിരിച്ചെത്താനാകുമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. എവിടെ നിന്നാണ് രാകുല്‍ പ്രീത് സിംഗിന് കൊവിഡ് 19 സ്ഥിരീകരിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.

മെയ്‍ഡെ എന്ന സിനിമയാണ് രാകുല്‍ പ്രീത് സിംഗ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ താരവും അമിതാഭ് ബച്ചനുമാണ് പ്രധാന അഭിനേതാക്കള്‍.

 

click me!