നല്‍കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ രാം ചരണ്‍; വല്ലതും നടക്കുമോ എന്ന് ആരാധകര്‍.!

Published : Nov 12, 2023, 03:05 PM IST
നല്‍കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ രാം ചരണ്‍; വല്ലതും നടക്കുമോ എന്ന് ആരാധകര്‍.!

Synopsis

2022 ലാണ് ആര്‍ആര്‍ആര്‍ റിലീസായത്. അതിന് ശേഷം 2023 അവസാനിക്കാന്‍ പോവുകയാണ്. അതിനിടയില്‍ ചിത്രങ്ങള്‍ ഇല്ലാത്തതില്‍ രാം ചരണ്‍ ആരാധകര്‍ നിരാശരാണ് എന്നാണ് ടോളിവുഡ് റിപ്പോര്‍ട്ട്. 

ഹൈദരാബാദ്: ആര്‍ആര്‍ആര്‍ എന്ന രാജമൌലി ചിത്രത്തിന്‍റെ ആഗോള വിജയത്തിലൂടെ ഒരു പാന്‍ ഇന്ത്യ താരത്തിനപ്പുറം വളര്‍ന്നിട്ടുണ്ട് രാം ചരണ്‍. അതിനാല്‍ തന്നെ താരത്തിന്‍റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം പുതുതായി ഒരു പടവും രാം ചരണിന്‍റെതായി റിലീസായിട്ടില്ല. 2022 ലാണ് ആര്‍ആര്‍ആര്‍ റിലീസായത്. അതിന് ശേഷം 2023 അവസാനിക്കാന്‍ പോവുകയാണ്. അതിനിടയില്‍ ചിത്രങ്ങള്‍ ഇല്ലാത്തതില്‍ രാം ചരണ്‍ ആരാധകര്‍ നിരാശരാണ് എന്നാണ് ടോളിവുഡ് റിപ്പോര്‍ട്ട്. 

ആര്‍ആര്‍ആര്‍ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ഒരു ചടങ്ങില്‍ പങ്കെടുക്കവെ 2024നുള്ളില്‍ തന്‍റെ അഞ്ച് പടങ്ങള്‍ റിലീസാകും എന്ന് രാം ചരണ്‍ ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ താരത്തിന് സാധിച്ചില്ല. നിലവില്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചര്‍ എന്ന ചിത്രമാണ് താരത്തിന്‍റെതായി പുരോഗമിക്കുന്നത്. ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂള്‍ നവംബര്‍ 22ന് മൈസൂരില്‍ ആരംഭിക്കും എന്നാണ് വിവരം. 

അതേ സമയം ഡിസംബറോടെ റിലീസ് പ്രതീക്ഷിച്ച ചിത്രമാണ്  ഗെയിം ചെയ്ഞ്ചര്‍. എന്നാല്‍ ഷങ്കര്‍ ഇന്ത്യന്‍ 2 എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ പോയതോടെ ഈ ചിത്രം വൈകി. ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കിയാണ് ഷങ്കര്‍ വീണ്ടും ഗെയിം ചെയിഞ്ചറുടെ രണ്ടാം ഷെഡ്യൂളിന് എത്തുന്നത്. ചിത്രത്തില്‍ യുവ ഐഎഎസ് ഓഫീസറാണ് രാം ചരണ്‍ എന്നാണ് സൂചന. 

2022 ല്‍ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം ആചാര്യ എന്ന ചിത്രത്തില്‍ ഗസ്റ്റ് വേഷത്തില്‍ രാം ചരണ്‍ എത്തിയിരുന്നു. രാം ചരണിന്‍റെ പിതാവ് ചിരഞ്ജീവി നായകനായ ചിത്രത്തില്‍ എക്സ്റ്റഡ് ക്യാമിയോ റോളിലാണ് രാം ചരണ്‍ എത്തിയത്. എന്നാല്‍ ചിത്രം ബോക്സോഫീസ് ദുരന്തമായി മാറി. ചിത്രത്തിന്‍റെ നിര്‍മ്മാതാവും രാം ചരണ്‍ ആയിരുന്നു. എന്തായാലും ഗെയിം ചെയ്ഞ്ചര്‍ റിലീസ് എന്നുണ്ടാകും എന്ന ആകാംക്ഷയിലാണ് രാം ചരണ്‍ ഫാന്‍സ്. 

മാര്‍വലിന്‍റെ പെണ്‍പട ദുരന്തത്തിലേക്കോ? ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം ഇങ്ങനെ.!

ബാന്ദ്രയ്‍ക്ക് സംഭവിക്കുന്നത് എന്ത്?, രണ്ടാം ദിവസം ബോക്സോഫീസില്‍ നേടിയത്
 

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്