
ഹൈദരാബാദ്: ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയില്‍ ബിഗ് സ്ക്രീന്‍ വിസ്മയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. അതില്‍ മിക്കതും ബോക്സ് ഓഫീസിലും വന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. എന്നാല്‍ ഏറ്റവുമൊടുലില്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ഇന്ത്യന്‍ 2 വന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ 2 വിന് ശേഷം ഷങ്കര്‍ ഒരുക്കുന്ന ചിത്രം എത്തുന്നു. തെലുങ്കിലെ സൂപ്പര്‍ താരം രാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചറില്‍ വലിയ പ്രതീക്ഷയാണ് സംവിധായകന്.
'നാനാ ഹൈറാനാ' എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനകം 3 മില്ല്യണില്‍ ഏറെ കാഴ്ചക്കാരെ ഗാനം നേടിയെങ്കിലും വലിയ ട്രോളാണ് ചിത്രം ഏറ്റുവാങ്ങുന്നത്. 15 കോടി രൂപ ബജറ്റിലാണ് ഈ ട്രാക്ക് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
എന്നാല്‍ ചിത്രത്തിലെ ഗ്രാഫിക്സും മറ്റും വലിയ വിമര്‍ശനമാണ് നേടുന്നത്. ഷങ്കര്‍ പുതിയ ടെക്നോളജിയിലേക്ക് എത്തിയില്ലെ എന്നാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരുന്നത്. കല്ല്യാണ ആല്‍ബത്തിന്‍റെ നിലവാരത്തിലാണ് ചില ഷോട്ടുകള്‍ എന്നും പലരും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
ചിത്രം ഇത്രയധികം പണം ചിലവാക്കി വന്‍ സ്കെയിലിൽ എടുക്കുമ്പോഴും ഗെയിം ചേഞ്ചർ ഗാനത്തിൽ വിഎഫ്എക്സ് അങ്ങേയറ്റം അമേച്വറാണ് എന്നാണ് പല ആരാധകരും ചൂണ്ടിക്കാട്ടുന്നത്. നെറ്റിസൺമാരിൽ പലരും ദൃശ്യങ്ങൾ പ്രഭാസ് നായകനായ ആദിപുരുഷുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ആദിപുരുഷ് കടുത്ത മത്സരമാണ് ഈ പാട്ട് എന്നാണ് പലരും പറയുന്നത്.
പാട്ടിലെ കളര്‍ ഗ്രെഡിംഗും വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. അതേ സമയം ജനുവരി മധ്യത്തില്‍ സംക്രാന്തിക്ക് ചിത്രം തീയറ്ററില്‍ എത്തും. തമന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. 2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗെയിം ചേഞ്ചര്‍ സിനിമയ്ക്കുണ്ട്.
കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്.
'മാർക്കോ' പ്രൊമോ സോങ് 'മാര്‍പാപ്പ' എത്തി: സയീദ് അബ്ബാസ് -ബേബി ജീൻ ഗാനം തരംഗമാകുന്നു
വിജയ്‍യുടെ മകന്‍ ജേസൺ സഞ്ജയ് സംവിധായകനാവുന്നു ആദ്യ ചിത്രം; ഹീറോയെ പ്രഖ്യാപിച്ചു, മോഷന്‍ പോസ്റ്റര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ