
മുംബൈ: നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു വെള്ളിയാഴ്ച അന്തരിച്ചു. സാമന്ത തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കറുത്ത പശ്ചാത്തലത്തിൽ "നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ" എന്ന് തകര്‍ന്ന ലൗ ഇമോജിയോടെ അച്ഛന്‍റെ മരണം സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിറ്റാഡൽ: ഹണി ബണ്ണിയുടെ വിജയാഘോഷത്തിനിടെയാണ് വാര്‍ത്ത വന്നത്. ആമസോൺ പ്രൈം വീഡിയോ ഷോയുടെ വിജയം വ്യാഴാഴ്ച നടി തന്‍റെ സഹതാരം വരുൺ ധവാനോടൊപ്പം ആഘോഷിച്ചിരുന്നു. ഈ പാര്‍ട്ടിയുടെ നിരവധി ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്തായാലും സാമന്തയുടെ അച്ഛന്‍റെ പെട്ടെന്നുള്ള വിയോഗ വാർത്ത അവളുടെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
സാമന്ത റൂത്ത് പ്രഭുവിന്‍റെ വക്താവ് സാമന്തയുടെ പിതാവിന്‍റെ വിയോഗം സംബന്ധിച്ച് പ്രസ്താവന പങ്കുവച്ചിട്ടുണ്ട്. “അച്ഛനായ ജോസഫ് പ്രഭുവിന്‍റെ ദുഃഖകരമായ വിയോഗത്തെത്തുടർന്ന്, സാമന്തയും കുടുംബവും അതീവ ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നത്. അവളുടെ എല്ലാ ആരാധകരോടും മാധ്യമപ്രവർത്തകരോടും അവൾക്കും അവളുടെ കുടുംബത്തിനും സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നു".
പിതാവ് ജോസഫ് പ്രഭുവുമായുള്ള തന്‍റെ ബന്ധം അടുത്തിടെ ഗലാറ്റ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സാമന്ത പങ്കുവച്ചിരുന്നു. തന്‍റെ കുട്ടിക്കാലത്ത് നിന്നും പിതാവിന്‍റെ ചില കടുത്ത വാക്കുകളിൽ നിന്നും ഉടലെടുത്ത അരക്ഷിതാവസ്ഥ നടി പങ്കുവെച്ചിരുന്നു.
"ജീവിതകാലം മുഴുവൻ താന്‍ വിലയിരുത്തലുകള്‍ക്ക് ബാധകമായിട്ടുണ്ട്. എന്‍റെ അച്ഛൻ അത്തരത്തിലുള്ളയാളായിരുന്നു. മിക്ക ഇന്ത്യൻ മാതാപിതാക്കളും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. അവർ നിങ്ങളെ സംരക്ഷിക്കുന്നുവെന്ന് അവർ കരുതുന്നു, 'നിങ്ങൾ യഥാർത്ഥത്തിൽ അത്ര മിടുക്കുള്ളവരല്ലെന്ന്' അവര്‍ നിരന്തരം പറയും" സാമന്ത പറഞ്ഞു.
2022-ൽ സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ ജോസഫ് പങ്കിട്ടിരുന്നു. ഈ ദമ്പതികള്‍ വേർപിരിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു ഇത്. "പണ്ട് ഒരു കഥ ഉണ്ടായിരുന്നു. അത് ഇനി നിലവിലില്ല, അതിനാൽ, നമുക്ക് ഒരു പുതിയ കഥ ആരംഭിക്കാം. ഒരു പുതിയ അധ്യായവും" എന്നാണ് ഈ ചിത്രങ്ങള്‍ ജോസഫ് എഴുതിയത്.
വിവാഹ ആഘോഷങ്ങള്‍ തുടങ്ങി, നാഗ ചൈതന്യയ്ക്കും ശോഭിതയ്ക്കും മംഗള സ്നാനം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ