'മടിച്ച് നിൽക്കരുത്, ഇത് തീർത്തും സുരക്ഷിതമാണ്'; കൊവിഡ് വാക്സീൻ സ്വീകരിച്ചതിന് പിന്നാലെ ഉപാസന കാമിനേനി

By Web TeamFirst Published Jan 29, 2021, 4:39 PM IST
Highlights

കഴിഞ്ഞ വർഷം ഡിസംബറിൽ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഐസൊലേഷനിൽ പോയ താരത്തിന് കൊവിഡ് മുക്തമാകുകയും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. 
 

കൊവിഡ് വാക്സീൻ സ്വീകരിച്ചതിൽ അഭിമാനമെന്ന് അപ്പോളോ ലൈഫ് ചെയര്‍മാനും തെലുങ്ക് താരം രാംചരണിന്റെ ഭാര്യയുമായ ഉപാസന കാമിനേനി. വാക്സീനെടുത്ത ശേഷമുള്ള അനുഭവവും ചിത്രങ്ങളും ഉപാസന സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ദയവായി മടിച്ച് നിൽക്കരുതെന്നും ഇത് തീർത്തും സുരക്ഷിതമാണെന്നും ഉപാസന ഇന്സ്‍റ്റാ​ഗ്രാമിൽ കുറിച്ചു.

 ഉപാസന കാമിനേനിയുടെ വാക്കുകൾ

വാക്സീൻ സ്വീകരിച്ചതിൽ അഭിമാനം തോന്നുകയാണ്. 2020 നമുക്ക് വരുത്തിവെച്ച വലിയ ആഘാതത്തെ മറികടക്കാൻ ഉതകുന്ന മുന്നേറ്റമാണിത്. കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിൻ എടുക്കാൻ മുന്നോട്ട് വരാൻ ഞാനൊരു പ്രോത്സാഹനമാവുകയാണ്. ദയവായി മടിച്ച് നിൽക്കരുത്. ഇത് തീർത്തും സുരക്ഷിതമാണ്. മികച്ച പ്രവർത്തനമാണ് നമ്മുടെ സർക്കാർ കാഴ്ച വയ്ക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരേ പോരാടണം. ഞാൻ പ്രായോ​ഗികമായി ആശുപത്രിയിലാണ് താമസിക്കുന്നത്. ഇത് ഇപ്പോൾ എന്റെ ക്ഷേത്രമാണ്. സുരക്ഷിതരായിരിക്കാം രാജ്യത്തെ സഹായിക്കാം.

കഴിഞ്ഞ വർഷം ഡിസംബറിൽ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഐസൊലേഷനിൽ പോയ താരത്തിന് കൊവിഡ് മുക്തമാകുകയും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. 

click me!