ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു

Published : Jan 29, 2021, 03:14 PM IST
ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു

Synopsis

2014ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാവുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബ കോടതിയില്‍ ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം ഫെബ്രുവരി 9ന് ഹാജരാകാന്‍ ആന്‍ അഗസ്റ്റിന് കോടതി നോട്ടീസ് അയച്ചു. 2014ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

ലാല്‍ജോസ് ചിത്രം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തിയത്. ഏഴ് വര്‍ഷംകൊണ്ട് 13 ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തെത്തിയ ശ്യാമപ്രസാദിന്‍റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അന്തരിച്ച നടന്‍ അഗസ്റ്റിന്‍റെ മകളാണ് ആന്‍ അഗസ്റ്റിന്‍.

സമീര്‍ താഹിറിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമാരംഗത്തെത്തിയ ജോമോന്‍ ടി ജോണ്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത 'ചാപ്പാ കുരിശി'ലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, എബിസിഡി, തിര, നീന, എന്നു നിന്‍റെ മൊയ്തീന്‍, ചാര്‍ലി തുടങ്ങി നിരവധി ശ്രദ്ധേയ വര്‍ക്കുകളുണ്ട് ജോമോന്‍റേതായി. 

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍