'കളി മാറാന്‍ പോകുന്നു' :'ഗെയിം ചെയ്ഞ്ചര്‍' രാം ചരണ്‍ ഷങ്കര്‍ ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് പുറത്ത്

Published : Jul 09, 2024, 10:36 AM ISTUpdated : Jul 09, 2024, 10:40 AM IST
'കളി മാറാന്‍ പോകുന്നു' :'ഗെയിം ചെയ്ഞ്ചര്‍' രാം ചരണ്‍ ഷങ്കര്‍ ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് പുറത്ത്

Synopsis

2021 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. ചിത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് രാം ചരണ്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പലകുറി ക്യാംപെയ്നുകള്‍ നടത്തിയിരുന്നു. 

ഹൈദരാബാദ്: ഷങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി. നായകന്‍ രാം ചരണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഈക്കാര്യം വ്യക്തമാക്കിയത്. രണ്ട് ചിത്രങ്ങളുടെ കൊളാഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് താരം പുതിയ അപ്ഡേറ്റ് നല്‍കിയത്. 

പോസ്റ്റില്‍ രാം ചരൺ ഹെലികോപ്റ്ററിൽ കയറുന്ന രണ്ട് ഫോട്ടോകളാണ് ചേര്‍ത്തിരിക്കുന്നത് “കളി മാറാൻ പോകുന്നു, ഷൂട്ടിംഗ് അവസാനിപ്പിച്ചിരിക്കുന്നു. ഇനി തീയറ്റരില്‍ കാണാം” എന്നാണ് സംവിധായകന്‍ ഷങ്കറിനെയും നിര്‍മ്മാതാക്കളെയും ടാഗ് ചെയ്ത പോസ്റ്റിന്‍റെ ക്യാപ്ഷന്‍.

കിയാര അദ്വാനിയാണ് ഗെയിം ചെയ്ഞ്ചര്‍ സിനിമയില്‍ നായിക. എസ് ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചര്‍ ഇരുവരുടെയും ഓൺ-സ്‌ക്രീൻ ജോഡികളയുള്ള തിരിച്ചുവരവാണ്. 2019ൽ പുറത്തിറങ്ങിയ വിനയ വിധേയ രാമ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനം ഒന്നിച്ചത്. ചിത്രം തീയറ്ററില്‍ വലിയ പരാജയമായിരുന്നു. 

2021 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. ചിത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് രാം ചരണ്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പലകുറി ക്യാംപെയ്നുകള്‍ നടത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് ദില്‍ രാജു എത്തിയിരുന്നു. 

ഷങ്കര്‍, രാജൗലി, സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിയ സംവിധായകര്‍ പെര്‍ഫെക്ഷണിസ്റ്റുകള്‍ ആണെന്നും ചിത്രീകരണത്തിന് അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം വൈകിയാലും ഷങ്കര്‍ തങ്ങളെ നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് രാം ചരണ്‍ ആരാധകര്‍. 

2022 ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ അഭിനയിച്ച ഒരു ചിത്രവും ഇതുവരെ റിലീസായിട്ടില്ല. അതേ സമയം ഗെയിം ചെയ്ഞ്ചറിന്‍റെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത് സീ 5 ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, വന്‍ തുകയുമാണ് സീ 5 ഇതിനായി മുടക്കിയിരിക്കിയത് എന്നാണ് വിവരം. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍, ശുഭലേഖ സുധാകര്‍, നവീന്‍ ചന്ദ്ര, രാജീവ് കനകല, അജയ് രാജ്, വൈഭവ് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം.

'അമ്മാവന്‍റെ വള്ളി ട്രൗസറോ' ട്രോളിക്കോ; പക്ഷെ ബീബറിന്‍റെ വസ്ത്രത്തിന്‍റെ വില കേട്ട് ഞെട്ടരുത് !

തന്‍റെ ഇരട്ടക്കുട്ടികള്‍ അമ്മ ആരാണെന്ന് ചോദിച്ചു തുടങ്ങി: താന്‍ വലിയ പ്രതിസന്ധിയിലായെന്ന് കരണ്‍ ജോഹര്‍

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു