പെദ്ധി പ്രീമിയറിന് വൻ വരവേല്‍പ്പ്, വിറ്റഴിഞ്ഞത് 7,500ലധികം ടിക്കറ്റുകള്‍

Published : May 13, 2026, 10:39 AM IST
Ram Charan

Synopsis

പെദ്ധിയുടെ 7500 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ ചിത്രീകരണം പൂർത്തിയായി. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. നേരത്തെ മാർച്ചിലും, അതിന് ശേഷം ഏപ്രിലിലും റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, ചിത്രീകരണ ജോലികൾ തീരാൻ സമയം എടുത്തതിനാലാണ് റിലീസ് തീയതി നീട്ടിയത് എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ വടക്കേ അമേരിക്കയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ടിക്കറ്റുകള്‍ 7,500ലധികം മുൻകൂറായി വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

റിലീസ് തീയതി പുലർത്തു വിട്ടു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററിൽ മാസ്സ് അവതാരമായി ആണ് രാം ചരണിനെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തീവ്രതയും ആ പോസ്റ്ററിലെ ലുക്കിൽ നിന്ന് വ്യക്തമാണ്. വേനലവധികാലത്തിന്റെ അവസാനം നിശ്ചയിച്ച റിലീസ് തീയതി ചിത്രത്തിന് ഏറെ ഗുണകരമായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. എ ആർ റഹ്മാൻ ഈണം നൽകിയ ഒരു സ്പെഷ്യൽ ഗാനം ഹൈദരാബാദിൽ നിർമ്മിച്ച വമ്പൻ സെറ്റിൽ ചിത്രീകരിച്ചു പൂർത്തിയാക്കികൊണ്ടാണ് ചിത്രത്തിന്റെ പാക്കപ്പ് ആയത്. ഈ ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും സമാന്തരമായി നടക്കുകയാണ്.

അടുത്തിടെ ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം അവതരിപ്പിക്കുന്ന ഗ്ലിമ്പ്സ് വീഡിയോ പുറത്തു വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പെഹൽവാൻ ആയി ഗുസ്തിയുടെ പശ്‌ചാത്തലത്തിലാണ് രാം ചരൺ കഥാപാത്രത്തെ ഗ്ലിമ്പ്സ് വീഡിയോയിൽ അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. ഗുസ്തിക്ക് ഒപ്പം ക്രിക്കറ്റും ചിത്രത്തിന്റെ കഥാ പശ്‌ചാത്തലമായി വരുന്നുണ്ട് എന്നതും പ്രേക്ഷകർക്ക് കൗതുകം പകരുന്നുണ്ട്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ ആർ റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ "ചികിരി ചികിരി" എന്ന ഗാനവും "റായ് റായ് രാ രാ" എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി ട്രെൻഡ് സെറ്ററുകളായി മാറിയിട്ടുണ്ട്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഉത്സവ് 2026 ൽ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി തമിഴ് താരം രവി മോഹൻ; ഗംഭീര സ്റ്റേജ് പെർഫോമൻസുമായി കെനീഷ
'കേരളത്തിൽ രാഷ്‌ട്രപതി ഭരണം', ലെഫ്റ്റനന്റ് ഗവർണറിന് അപേക്ഷിച്ച് സന്തോഷ് പണ്ഡിറ്റ്, ഒപ്പം 37 മാറ്റങ്ങളും !