
സണ്ണി വെയ്നിനെ നായകനാക്കി ജിജോ ആന്റണി ഒരുക്കുന്ന 'അടിത്തട്ടി'ന്റെ(Adithattu) ടീസർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടീസർ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കടലിൽ വച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് സൂചന.
"നമ്മൾ ചവിട്ടി നടന്ന മണ്ണ് ഒരു നാൾ അളന്ന് മാന്തി വിൽക്കപ്പെടും ..അതിന്റെ പേരിൽ കരയും കടലും പരസ്പരം കലഹിക്കും .. അതിൽ ചതിച്ചവന്റെ കര കടലെടുക്കും .. ഒടുവിൽ അവനവൻറെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്, അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും...!", എന്ന കുറിപ്പോടെയാണ് ഷൈൻ ടീസർ പങ്കുവച്ചിരിക്കുന്നത്.
സണ്ണി വെയ്നിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി വെയ്‍ൻ തന്നെ നേരത്തെ അറിയിച്ചിരുന്നു. സൂസൻ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഖായിസ് മില്ലൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.
ദുൽഖർ സൽമാന് ഒപ്പം ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്നിന്റെയും അരങ്ങേറ്റം. ചതുർമുഖം, അനുഗ്രഹീതൻ ആന്റണി, സാറാസ് എന്നിവയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സണ്ണി വെയ്ൻ ചിത്രങ്ങൾ.
നെഗറ്റീവ് റിവ്യൂവിലും 'കെജിഎഫ് 2'ലും വീണില്ല, ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തുന്ന തമിഴ് ചിത്രമായി ബീസ്റ്റ്
കോളിവുഡില്‍ നിര്‍മ്മാതാക്കള്‍ ഇന്ന് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കാണുന്ന താരങ്ങളില്‍ പ്രധാനിയാണ് വിജയ്. സമീപകാലത്ത് വിജയ് ചിത്രങ്ങള്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷനാണ് ഇതിനു കാരണം. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ് സിനിമാപ്രേമികളെ തിയറ്ററുകളിലേത്ത് തിരികെയെത്തിച്ചത് വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രം എന്ന നിലയില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ബീസ്റ്റ്. കൂടാതെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള വിജയ ചിത്രങ്ങള്‍ ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം എന്നതും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിയ ഘടകമാണ്. എന്നാല്‍ ആദ്യദിനം തന്നെ ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്നും നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. വന്‍ പ്രതീക്ഷാഭാരവുമായി എത്തുന്ന ചിത്രങ്ങള്‍ക്ക് ആദ്യദിനം നെഗറ്റീവ് റിവ്യൂസ് വന്നാല്‍ അത് ബോക്സ് ഓഫീസില്‍ ദുരന്തമാവുമെന്ന പതിവ് പക്ഷേ ബീസ്റ്റ് മറികടന്നിരിക്കുകയാണ്. എന്നു മാത്രമല്ല ചിത്രം ചില കളക്ഷന്‍ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട്.
രണ്ട് ദിവസം കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന തമിഴ് ചിത്രം ആയിരിക്കുകയാണ് ബീസ്റ്റ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷം എത്തുന്ന പ്രധാന തമിഴ് റിലീസ് എന്ന തരത്തില്‍ ബീസ്റ്റ് നേടിയ ബോക്സ് ഓഫീസ് പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് തമിഴ്നാട് തിയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്മണ്യം ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിട്ടുണ്ട്. വിജയ്‍യുടെ കഴിഞ്ഞ ചിത്രം മാസ്റ്റര്‍ എത്തുന്ന സമയത്ത് 50 ശതമാനം പ്രവേശനമായിരുന്നു തിയറ്ററുകളില്‍. ആദ്യദിനം വ്യാപകമായി പ്രചരിച്ച നെഗറ്റീവ് റിവ്യൂസിലും പിറ്റേന്ന് റിലീസ് ആയ പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ലും ബീസ്റ്റ് അമ്പേ വീണില്ല എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. ചിത്രം ആകെ നേടാനിടയുണ്ടായിരുന്ന ഗ്രോസിനെ ഈ ഘടകങ്ങള്‍ നെഗറ്റീവ് ആയി സ്വാധീനിച്ചേക്കാം.