ഒടുവിൽ വാക്കുപാലിച്ച് രാം ഗോപാൽ വർമ; ശ്രീലക്ഷ്മി സതീഷിന്റെ 'സാരി' വരുന്നു

Published : Dec 23, 2023, 07:18 PM IST
ഒടുവിൽ വാക്കുപാലിച്ച് രാം ഗോപാൽ വർമ; ശ്രീലക്ഷ്മി സതീഷിന്റെ 'സാരി' വരുന്നു

Synopsis

അഞ്ച് ഭാഷകളിൽ 'സാരി' റിലീസിനെത്തും.

താനും മാസങ്ങൾക്ക് മുൻപ് സംവിധായകൻ രാം ​ഗോപാൽ വർമ ഒരു പെൺകുട്ടിയുടെ ഫോട്ടോ പങ്കുവച്ചിരുന്നു. മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റേത് ആയിരുന്നു ഈ ഫോട്ടോ. ഇത് വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു. ശ്രീലക്ഷ്മിയെ വച്ച് താനൊരു സിനിമ ചെയ്യുമെന്നും അന്ന് രാം ​ഗോപാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യം പ്രാവർത്തികം ആക്കിയിരിക്കുകയാണ് അദ്ദേഹം. 

ശ്രീലക്ഷ്മി നായികയാകുന്ന ചിത്രം രാം ഗോപാൽ വർമ സംവിധാനം ചെയ്യും.  ‘സാരി’ എന്നാണ് ചിത്രത്തിന്റെ പേര്. ഫോട്ടോഗ്രഫറായ അഘോഷ് വൈഷ്ണവം ആണ് സംവിധാനം. സിനിമ പ്രഖ്യാപിച്ച് കൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോക സാരി ദിനത്തോട് അനുബന്ധിച്ചായിരുന്നു സിനിമാ പ്രഖ്യാപനം. ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്. 

അഞ്ച് ഭാഷകളിൽ 'സാരി' റിലീസിനെത്തും. അതേസമയം, സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം ഗോപാൽ വർമ അറിയിച്ചു. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റഗ്രാമിൽ ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്.

രാം ​ഗോപാലുമായുള്ള അടുപ്പത്തിന് പിന്നാലെ ശ്രീലക്ഷ്മിയോട് ഒന്ന് സൂക്ഷിച്ചോളണം എന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് "സാർ സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ എനിക്ക് കമന്റ് ചെയ്തിരുന്നു. കരുതി ഇരുന്നോളാണം എന്നൊക്കെ പറയാറുണ്ട്. ഒരുപാട് നെ​ഗറ്റീവ് കമന്റും വരുന്നുണ്ട്. ഞാൻ നോക്കുന്നത് ഈ പറയുന്ന വ്യക്തി എനിക്ക് തരുന്ന ബഹുമാനം ആണ്. വളരെ ഒഫീഷ്യൽ ആയാണ് പുള്ളി ഇതുവരെയും എന്നോട് സംസാരിച്ചത്. ഇവിടെ ആർക്കും അറിയാത്തൊരു കാര്യമുണ്ട്. എന്നോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹം ഫോട്ടോസ് ആയാലും വീഡിയോസ് ആയാസും ഷെയർ ചെയ്യുന്നത്", എന്നായിരുന്നു ശ്രീലക്ഷ്മി പറഞ്ഞത്. 

'പാർത്ഥി'യുടെ സത്യ, ഇനി ടൊവിനോ ചിത്രത്തിൽ; 'ഐഡിന്‍റിറ്റി'യില്‍ ജോയിൻ ചെയ്ത് തൃഷ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അന്ന് ദീപക് ചോദിച്ചു 'മോളെ, എന്ത് പറ്റി'; അയാൾ ലൈംഗികാതിക്രമിയല്ല: കുറിപ്പുമായി ഹരീഷ് കണാരൻ
'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?