ലിയോയാണ് തൃഷയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഐഡിന്‍റിറ്റി'യില്‍ ജോയിൻ ചെയ്ത് തൃഷ. ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ടൊവിനോ പങ്കുവച്ചിട്ടുണ്ട്. ഫോറൻസിക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ പോൾ അനസ് ഖാൻ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റിറ്റി.

ചിത്രത്തിൽ പ്രധാന വേഷത്തിൽ വിനയ് റായും ഉണ്ട്. മമ്മൂട്ടി ബി.ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറിലൂടെയാണ് വിനയ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി. ഗോവയിൽ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ അവസാനിക്കും. രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്ന് നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററിൽ എത്തിക്കും. 

നാലു ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഐഡൻറിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ചിത്രം കൂടിയാണിത്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ വലിയ ചിത്രങ്ങളിലൊന്നാണ്. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ 30 ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവച്ചിരുന്നു. 

ക്യാമറാമാൻ ജോമോന്‍ ടി ജോണ്‍ വിവാഹിതനായി

അതേസമയം, ലിയോയാണ് തൃഷയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിജയ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്ത്തത് ലോകേഷ് കനകരാജ് ആണ്. സത്യ എന്ന കഥാപാത്രത്തെയാണ് തൃഷ സിനിമയിൽ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം വിജയ്- തൃഷ കോമ്പോ കാണാൻ സാധിച്ചതിലുള്ള സന്തോഷം പ്രേക്ഷകർക്ക് ഏറെ ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..