തിയറ്ററില്‍ തകര്‍ന്നടിഞ്ഞു, യൂട്യൂബില്‍ 10 കോടി കാഴ്‍ചക്കാര്‍, വൻ സര്‍പ്രൈസായി ആ ചിത്രത്തിന്റെ ഹിന്ദി പതിപ്പ്

Published : Jan 30, 2025, 09:36 AM IST
തിയറ്ററില്‍ തകര്‍ന്നടിഞ്ഞു, യൂട്യൂബില്‍ 10 കോടി കാഴ്‍ചക്കാര്‍, വൻ സര്‍പ്രൈസായി ആ ചിത്രത്തിന്റെ ഹിന്ദി പതിപ്പ്

Synopsis

സര്‍പ്രൈസ് ഹിറ്റായി മാറിയിട്ടുണ്ട് ചിത്രം.

റാം പൊത്തിനേനി നായകനായി വന്ന ചിത്രമാണ് ഡബിള്‍ ഐസ്‍മാര്‍ട്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുക്കുന്നത് പുരി ജഗന്നാഥാണ്. വൻ പരാജയമായിരുന്നു ചിത്രം നേരിട്ടത്. എന്നാല്‍ ഡബിള്‍ ഐസ്‍മാര്‍ട്ട് യൂട്യൂബില്‍ വന്നപ്പോള്‍ വമ്പൻ വിജയമായിരിക്കുകയാണ്.

ഡബിള്‍ ഐസ്‍മാര്‍ട്ടിന്റെ ഹിന്ദി പതിപ്പ് സിനിമയാണ് സര്‍പ്രൈസ് ഹിറ്റായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി പതിപ്പ് യൂട്യൂബില്‍ 10 കോടി കാഴ്‍ചക്കാരെയാണ് നേടിയിരിക്കുന്നത്. ആവേശമുണ്ടാക്കുന്ന ഒരു മാസ് ആക്ഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന ഡബിൾ ഐ സ്‍മാർട്ടിന്റെ ഛായാഗ്രാഹണം സാം കെ നായിഡുവിന് ഒപ്പം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. കാവ്യ താപറാണ് റാം പൊത്തിനേനി ചിത്രത്തില്‍ നായികയായത്.

റാം പൊത്തിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്‍കന്ദ വിജയിച്ചിരുന്നു.  ബോയപതി ശ്രീനു ആണ് സ്‍കന്ദയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനും ആണ് നിര്‍വഹിച്ചത്. റാം പൊത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല തുടങ്ങിയ ഒട്ടേറെ പേര്‍  വൻ ഹിറ്റായി മാറിയ സ്‍കന്ദയില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

സംവിധായകൻ ബോയപതി ശ്രീനുവിന്റെ മറ്റൊരു ചിത്രത്തിന്റെ അപ്‍ഡേറ്റ് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു ആ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കും എന്ന റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സൂര്യ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ചിത്രത്തിന്റെ റിപ്പോര്‍ട്ട്.

Read More: 'ഉറക്കത്തിനിടെ എന്റെ ദേഹത്ത് ആരോ തൊടുന്നതു പോലെ, ഒരടിയങ്ങു കൊടുത്തു', ദുരനുഭവം വെളിപ്പെടുത്തി അനുമോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക