
തെലുങ്കില്‍ വിസ്‍മയിപ്പിക്കുന്ന വിജയമായി മാറിയ ചിത്രമാണ് സ്‍കന്ദ. രാം പോത്തിനേനി നായകനായി വേഷമിട്ട ചിത്രം സ്‍കന്ദ വൻ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ഇതിനകം സ്‍കന്ദ നേടിയത് 55 കോടിയില്‍ അധികമാണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഒക്‍ടോബര്‍ 27നാണ് സ്‍കന്ദയുടെ സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് നിലവില്‍ ലഭ്യമാകുന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാം പോത്തിനേനി തെലുങ്കില്‍ വിജയ താരമായി ഉയരുകയും ചെയ്‍ത സ്‍കന്ദ എന്ന ചിത്രം ബോയപതി ശ്രീനുവാണ് തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്.
രാം പോത്തിനേനി നായകനായ ഹിറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്രീനിവാസ ചിറ്റുരിയാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബോയപതി ശ്രീനുവാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനാണ് നിര്‍വഹിക്കുന്നത്. രാം പോത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല എന്നിവരും രാം പൊത്തിനേനി നായകനായ സ്‍കന്ദയില്‍ പ്രധാന വേഷത്തിലെത്തി.
സംവിധായകൻ ബോയപതി ശ്രീനുവിന്റെ മറ്റൊരു ചിത്രത്തി്നറെ അപ്‍ഡേറ്റ് അടുത്തിടെ ചര്‍ച്ചയായിരുന്നു. തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കും എന്ന റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സൂര്യ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ചിത്രത്തിന്റെ റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക