കിടന്നുരുണ്ട് ജോര്‍ജ് കോരയും ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി, രസിപ്പിക്കാൻ തോൽവി എഫ്‍സി

Published : Oct 12, 2023, 09:22 AM IST
കിടന്നുരുണ്ട് ജോര്‍ജ് കോരയും ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി, രസിപ്പിക്കാൻ തോൽവി എഫ്‍സി

Synopsis

ഷറഫുദ്ദീൻ നായകനായി എത്തുന്ന പുതിയ ചിത്രം തോൽവി എഫ്‍സിയുടെ പോസ്റ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.  

കുടുംബപശ്ചാത്തലത്തില്‍ രസകരമായ ഒരു പ്രമേയവുമായെത്താനിരിക്കുന്ന ചിത്രം തോല്‍വി എഫ്‍സിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കോമഡി ഡ്രാമ ജോണറില്‍ ആയിരിക്കും സിനിമ എത്തുന്നതെന്ന സൂചന കൂടുതൽ ഉറപ്പിക്കാവുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. തോല്‍വി എഫ്‍സി എന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററില്‍ ഷറഫുദ്ദീനും ജോണി ആന്റണിയും അൽത്താഫ് സലീമുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേറിട്ട പോസ്റ്ററുകളുമായി മനംകവർന്ന ചിത്രത്തിന്റ സംവിധാനം ജോര്‍ജ് കോരയാണ്. തിരക്കഥയും എഴുതിയിരിക്കുന്ന ജോര്‍ജ് കോര ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് എത്തുന്നത്.

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘തിരികെ’ സിനിമയുടെ സംവിധായകരിൽ ഒരാളായിരുന്ന ജോർജ് കോര നിവിൻ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുകൂടിയാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനായ അദ്ദേഹം ‘പ്രേമം’, ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘ജാനകി ജാനെ’ ഉൾപ്പടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്‍ചവെച്ചിട്ടുമുണ്ട്. ഛായാഗ്രാഹണം ശ്യാമപ്രകാശ് എം എസ്. സിബി മാത്യു അലക്സ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു.

‘തിരികെ’ എന്ന വേറിട്ട ചിത്രത്തിന് ശേഷം എബ്രഹാം ജോസഫാണ് നേഷൻ വൈഡ് പിക്‌ചേഴ്‌സിൻറെ ബാനറിൽ ‘തോൽവി എഫ്‌സി’യുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ.  പ്രണവ് പി പിള്ള ആണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലനടൻമാര്‍ എവിൻ, കെവിൻ എന്നിവരും ‘തോൽവി എഫ്‍സി’യിലുണ്ട്.

തോല്‍വി എഫ്‍സി എന്ന പുതിയ ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്. സൗണ്ട് മിക്സ് ആനന്ദ് രാമചന്ദ്രൻ. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. കലാസംവിധാനം ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന‍ർ ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ ജെപി മണക്കാട്, മേക്കപ്പ് രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് ജോയ്‍നര്‍ തോമസ്, വിഎഫ്എക്സ് സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് മോഹൻ, ഗാനരചന വിനായക് ശശികുമാർ, കാർ‍ത്തിക് കൃഷ്‍ണൻ, റിജിൻ ദേവസ്യ, ആലാപനം വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്‍ണൻ, സൂരജ് സന്തോഷ്, സ്റ്റിൽസ് അമൽ സി സദർ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പിആർഒ ഹെയ്ൻസ്, ഡിസൈൻസ് മക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.

ആര്‍ഡിഎക്സ് വൻ ഹിറ്റാക്കിയ ഇരട്ട സഹോദരൻമാര്‍ ഇനി മമ്മൂട്ടിക്കൊപ്പം, ആക്ഷൻ പൊടിപാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണമെന്നുണ്ട്'; ഇഷ്‍ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന് ചോദ്യം, തപ്‍സി പന്നുവിന്‍റെ മറുപടി വൈറല്‍
"പലിശക്ക് ലോണ്‍ എടുത്തുകൊടുത്താല്‍ ഇവർ മോട്ടിവേഷന്‍ നിര്‍ത്തി പണിക്ക് പോകുന്നത് ഞാൻ കാണിച്ചുതരാം": രമേശ് പിഷാരടി