'പുഴ മുതൽ പുഴ വരെ' നാളെ റിലീസ്; പോസ്റ്ററുകള്‍ കീറുന്നു എന്ന പരാതിയുമായി സംവിധായകന്‍ രാമസിംഹന്‍

Published : Mar 02, 2023, 04:25 PM IST
'പുഴ മുതൽ പുഴ വരെ' നാളെ റിലീസ്; പോസ്റ്ററുകള്‍ കീറുന്നു എന്ന പരാതിയുമായി സംവിധായകന്‍ രാമസിംഹന്‍

Synopsis

അതേ സമയം ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ചിത്രത്തിന്  എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. 

കൊച്ചി: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ'. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച റിലീസാകും. എന്നാല്‍ പുതിയ പരാതിയുമായി സംവിധായകന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നു എന്നാണ് സംവിധായകന്‍ ആരോപിക്കുന്നത്. കോഴിക്കോട് ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ കീറി എറിഞ്ഞതിന്‍റെ ഫോട്ടോകളും സംവിധായകന്‍ രാമസിംഹന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

അതേ സമയം തന്നെ റിലീസിനു മുന്‍പ് 1921-ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ചുവെന്ന് സംവിധായകൻ രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച രാമസിംഹന്‍റെ പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ് - 
1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക. ഇത് പൂർവ്വികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്. ഓർക്കണം. ഓർമ്മിപ്പിക്കണം. ചങ്കു വെട്ടി. വെട്ടിച്ചിറ. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്.

അതേ സമയം ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ചിത്രത്തിന്  എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. 189 മിനുട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾക്ക് ഒടുവിൽ മാർച്ച് മൂന്നിന് പുഴ മുതൽ പുഴ വരെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സംവിധായകന്‍  രാമസിംഹന്‍ നേരത്തെ അറിയിച്ചത്. 

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന് സംവിധായകൻ അറിയിച്ചിരുന്നു. 

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിരുന്നു. 

രാജ്‍കുമാര്‍ റാവു നായകനായി 'ശ്രീ', ചിത്രത്തില്‍ ജ്യോതികയും, റിലീസ് പ്രഖ്യാപിച്ചു

ബേസില്‍ നായകന്‍, പൃഥ്വിരാജ് വില്ലന്‍; 'ഗുരുവായൂരമ്പല നടയില്‍' വരുന്നു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു