സ്വന്തം ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം പങ്കുവച്ച് രാമസിംഹൻ

Published : Feb 21, 2023, 08:13 AM ISTUpdated : Feb 21, 2023, 08:20 AM IST
സ്വന്തം ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം പങ്കുവച്ച് രാമസിംഹൻ

Synopsis

ഫേസ്ബുക്കിലാണ് ആശംസ കാർഡ് പങ്കുവച്ചിരിക്കുന്നത്.

ന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ സന്ദേശം പങ്കുവച്ച് സംവിധായകൻ രാമസിംഹന്‍ (അലി അക്ബര്‍). ഫേസ്ബുക്കിലാണ് ആശംസ കാർഡ് പങ്കുവച്ചിരിക്കുന്നത്. "പ്രിയ അലി അക്ബർ, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. ഈ വർഷം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും വിജയവും ഉണ്ടാകട്ടെ",. എന്നാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

പ്രഖ്യാപന സമംയ മുതല്‍ ശ്രദ്ധിക്കപ്പെട്ട രാമസിംഹന്‍റെ  'പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന് സംവിധായകൻ അറിയിച്ചിരുന്നു.

189 മിനുട്ടാണ് പുഴ മുതല്‍ പുഴ വരെയുടെ ദൈര്‍ഘ്യം. സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾക്ക് ഒടുവിൽ മാർച്ച് മൂന്നിന് പുഴ മുതൽ പുഴ വരെ തിയറ്ററുകളിലേക്ക് എത്തുമെന്ന് സംവിധായകന്‍  രാമസിംഹന്‍ നേരത്തെ അറിയിച്ചിരുന്നു. 

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

കറുപ്പിൽ സ്റ്റൈലിഷായി മോഹൻലാലും സഞ്ജുവും; 'ഇരുവരും രണ്ടും കൽപ്പിച്ചാണല്ലോ' എന്ന് ആരാധകർ

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിരുന്നു. പുഴ മുതൽ പുഴ വരെയ്ക്ക് പരസ്യങ്ങൾ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവർ പരസ്യക്കാരായി മാറുമെന്നും രാമസിംഹന്‍ പറഞ്ഞിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

32 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കൂട്ടുകെട്ട്; അടൂര്‍- മമ്മൂട്ടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി