ഇന്ത്യൻ സിനിമയുടെ വിസ്മയമാകാൻ 'രാമായണ' വരുന്നു; ബിടിഎസ് പുറത്ത്

Published : Sep 29, 2026, 08:21 AM IST
Ramayana BTS

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ രാമായണ ദീപാവലിക്ക് തിയേറ്ററുകളിലെത്തും. രൺബീർ കപൂർ, സായ് പല്ലവി, യഷ്, സണ്ണി ഡിയോൾ, ശോഭന എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഇന്ത്യൻ സിനിമയിൽ വലിയ മുതൽമുടക്കോടെ എത്തുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'. നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യൻ സൂപ്പർതാരം യഷ് ആണ് വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിടിഎസ് വീഡിയോ പുറത്തുവിട്ടിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

എആർ റഹ്മാൻ ഒരുക്കിയ ചിത്രത്തിലെ ജയ് ജയ് റാം എന്ന ഗാനം ഇതിനോടകം വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഇതുവരെ കാണാത്ത ​ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ചിത്രത്തിന്റെ ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും മേക്കിങ്ങിലും ക്വാളിറ്റിയിലും രാമായണ ട്രെയിലർ ഒന്നിനൊന്ന് മെച്ചമാണ്. രാമനായി എത്തുന്ന രൺബീറിനെക്കാളും കയ്യടി വാരിക്കൂട്ടുന്നത് രാവണനായി എത്തുന്ന യഷ് ആണ്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമന്‍സ് ആകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പിച്ച് പറയുന്നുണ്ട്. ട്രെയിലറിൽ ഹനുമാനെ കാണിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.

നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു.

ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്. ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തും.

ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. അതേസമയം, രാമായണയുടെ മ്യൂസിക് റൈറ്റ് റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ടി- സീരീസാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് നടന്നിരിക്കുന്നതെന്നും ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് സേതുപതി-പുരി ജഗന്നാഥ് ചിത്രം; 'സ്ലം ഡോഗ്-33 ടെംപിൾ റോഡ്' ഗ്ലിംപ്‌സ് വീഡിയോ
17 ദിവസം കൊണ്ട് 2 മില്യണിലേറെ ടിക്കറ്റ് ബുക്കിങ്ങുമായി സൂരി ചിത്രം 'മണ്ടാടി'