'യഥാർത്ഥത്തിൽ സ്വന്തം ഭാവമല്ലേ, സ്വഭാവം?', തകര്‍പ്പൻ ക്യാപ്ഷനും ഫോട്ടോയുമായി രമേഷ് പിഷാരടി

By Web TeamFirst Published Jun 3, 2021, 3:33 PM IST
Highlights

രമേഷ് പിഷാരടിയുടെ ഫോട്ടോയും ക്യാപ്ഷനും ശ്രദ്ധേയമാകുന്നു.

കോമഡി താരമായി തുടങ്ങി സംവിധായകനായും പേരുകേട്ട കലാകാരനാണ് രമേഷ് പിഷാരടി. സ്റ്റേജ് പ്രോഗ്രാമിലും തിളങ്ങുന്ന കലാകാരൻ. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ പുതിയൊരു ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്.

ക്യാപ്ഷൻ എഴുതുന്നില്‍ രമേഷ് പിഷാരടിയുടെ കഴിവ് എല്ലാവരും എടുത്തുപറയാറുള്ളതാണ്. ഇപോള്‍ ഒരു പാവയുടെ ഒപ്പമുള്ള ഒരു ഫോട്ടോയാണ് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.  പലരുടെയും' സ്വഭാവം' എന്ന പേരിലാണ് ചെറു കുറിപ്പും എഴുതിയിരിക്കുന്നു. എന്നോട് എങ്ങനെ പെരുമാറുന്നോ, അതേ പോലെ ഞാൻ തിരിച്ചും പെരുമാറും', ഇതാണ്  പലരുടെയും സ്വഭാവം, യഥാർത്ഥത്തിൽ സ്വന്തം ഭാവമല്ലേ? സ്വഭാവം എന്നാണ് രമേഷ് പിഷാരടി കുറിപ്പില്‍ ചോദിക്കുന്നത്.

ഗാനഗന്ധര്‍വൻ എന്ന സിനിമയാണ് രമേഷ് പിഷാരടി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍തത്.

പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെയാണ് രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത്.

click me!