ജോജു ചൈനീസ് ബാംബൂ ട്രീ പോലെ, ഡെഡിക്കേഷൻകൊണ്ട് വേരുറപ്പിച്ച നടൻ; കൃഷ്ണ ശങ്കർ

By Web TeamFirst Published Jun 3, 2021, 3:11 PM IST
Highlights

ചൈനീസ് ബാംബൂ ട്രീയോട് ജോജുവിനെ ഉപമിച്ചാണ് കൃഷ്ണ ശങ്കറിന്റെ പോസ്റ്റ്. 

ചുരുങ്ങിയ കാലം കൊണ്ട് സിനിമാസ്വാദകരുടെ പ്രിയ താരമായി മാറിയ നടനാണ് ജോജു ജോർജ്. മലയാളത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ താരം ഇപ്പോൾ തമിഴകത്തും ചുവടുറപ്പിക്കുകയാണ്. ധനുഷ് നായകനാകുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജു തമിഴകത്ത് തിളങ്ങാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രെയിലറും പുറത്ത് വന്നിരുന്നു.

പിന്നാലെ ചിത്രത്തിൽ ജോജുവിൻ്റെ പ്രകടനം ശ്രദ്ധേയമാകുമെന്നും ജോജുവിനെ തമിഴകം ഏറ്റെടുക്കുമെന്നുമൊക്കെയുള്ള രീതിയിൽ സൈബറിടത്തിൽ ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ നടനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ കൃഷ്ണ ശങ്കർ. ചൈനീസ് ബാംബൂ ട്രീയോട് ജോജുവിനെ ഉപമിച്ചാണ് കൃഷ്ണ ശങ്കറിന്റെ പോസ്റ്റ്. 

കൃഷ്ണ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Chinese Bamboo tree എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച  കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും  6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ  കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!! അതുപോലെ, മലയാള സിനിമയിൽ തന്റെ dedication കൊണ്ട് വേരുറപ്പിച്ച ആളാണ് Joju George!  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!