'ഈ കഥാ'പാത്രം' എന്നെക്കാൾ മൂത്തതാണ്'. ചോറു പാത്രത്തെ കുറിച്ച് രമേഷ് പിഷാരടി

By Web TeamFirst Published Jun 1, 2021, 12:26 PM IST
Highlights

അധ്യയനം തുടങ്ങുന്ന ദിവസത്തില്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയാണ് രമേഷ് പിഷാരടി.

ഇന്ന് വീണ്ടും ഒരു അധ്യയന ദിനം കൂടി ആരംഭിക്കുകയാണ്. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലിലൂടെയാണ് ഇത്തവണയും അധ്യയനം. സ്‍കൂളില്‍ എത്താൻ കഴിയാത്തതിന്റെ നിരാശ കുട്ടികള്‍ക്കുണ്ടാകും. സ്‍കൂള്‍ ആരംഭ ദിനത്തില്‍ രമേഷ് പിഷാരടി എഴുതിയ ഒരു കുറിപ്പ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

രമേഷ് പിഷാരടിയുടെ കുറിപ്പ്

എന്റെ ആദ്യത്തെ ചോറു പാത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാൾ മൂത്തതാണ്).കാലത്തിന്റെ പാഠപുസ്‍തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ. ഇന്ന് ഒരു പാട് കുരുന്നുകൾ  ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.

എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.
 

click me!