Bigg Boss : ബിഗ് ബോസ് ആര് അവതരിപ്പിക്കും? രമ്യാ കൃഷ്‍ണൻ കമല്‍ഹാസന് പകരമെത്തുമോ?

Web Desk   | Asianet News
Published : Nov 27, 2021, 01:55 PM IST
Bigg Boss : ബിഗ് ബോസ് ആര് അവതരിപ്പിക്കും? രമ്യാ കൃഷ്‍ണൻ കമല്‍ഹാസന് പകരമെത്തുമോ?

Synopsis

നടൻ കമല്‍ഹാസൻ കൊവിഡ് ബാധിച്ച് ചികിത്സയിലായ സാഹചര്യത്തിലാണ് ചര്‍ച്ച.

ഉലകനായകൻ കമല്‍ഹാസൻ (Kamal Haasan) കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊവിഡ് ബാധിച്ച കാര്യം കമല്‍ഹാസൻ തന്നെയാണ് അറിയിച്ചത്. ആരോഗ്യനിലയില്‍ കാര്യമായി ഒരു പ്രശ്‍നവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 'ബിഗ് ബോസ്' (bigg boss)ഷോയില്‍ കമല്‍ഹാസൻ എത്തുമോ അതോ പകരക്കാരനായി മറ്റാരെങ്കിലാകുമോയെന്നാണ് ആരാധകരുടെ ചര്‍ച്ച.

ശ്രീ രാമചന്ദ്രൻ മെഡിക്കല്‍ സെന്ററിലാണ് കമല്‍ഹാസൻ ചികിത്സയില്‍ കഴിയുന്നത്. രോഗം ഭേദമായി വൈകാതെ തന്നെ കമല്‍ഹാസന് വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍  കുറേ നേരം സംസാരിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ ഇതുവരെ ഒരിക്കലും 'ബിഗ് ബോസ് ഷോ' തമിഴില്‍ തന്റെ എപിസോഡില്‍ എത്താതിരുന്നിട്ടില്ല. ഇത്തവണ വീഡിയോ കോള്‍ വഴിയെങ്കിലും കമല്‍ഹാസൻ 'ബിഗ് ബോസ്' വാരാന്ത്യ എപിസോഡ് അവതരിപ്പിച്ചേക്കും എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ കമല്‍ഹാസൻ ഇല്ലാത്ത സാഹചര്യമാണെങ്കില്‍ 'ബിഗ് ബോസ്' അവതാരകയായി രമ്യാ കൃഷ്‍ണൻ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയ്‍ക്ക് പകരമായി ഒരിക്കല്‍ 'ബിഗ് ബോസ്' അവതരിപ്പിച്ച പരിചയം രമ്യാ കൃഷ്‍ണന് തുണയാകുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

'ബിഗ് ബോസ്' തെലുങ്ക് എപിസോഡിലായിരുന്നു നാഗാര്‍ജുനയ്‍ക്ക് പകരമായി രമ്യാ കൃഷ്‍ണൻ എത്തിയത്. 'ബിഗ് ബോസ്' ഷോയുടെ നിയമങ്ങള്‍ രമ്യാ കൃഷ്‍ണും അറിയുകയും ചെയ്യാം. ബിഗ് ബോസ് ഷോ കമല്‍ഹാസന് പകരം  രമ്യാ കൃഷ്‍ണൻ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. രമ്യാ കൃഷ്‍നും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ബിഗ് ബോസ് ഷോ' അവതാരകരില്‍ ഏറെ ജനപ്രീതിയുള്ളയാളാണ് കമല്‍ഹാസനും. 'ബിഗ് ബോസ്' ഷോയുടെ മലയാളം എപ്പിസോഡില്‍ ഒരിക്കല്‍ കമല്‍ഹാസൻ അതിഥിയായി എത്തുകയും ചെയ്‍തിരുന്നു. 'ബിഗ് ബോസ്' വളരെ രസകരമായി കൊണ്ടുപോകുന്നതില്‍ വിജയിച്ച അവതാരകനാണ് കമല്‍ഹാസൻ.  'ബിഗ് ബോസ്. ഷോ കമല്‍ഹാസൻ തന്നെ അവതരിപ്പിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ആവശ്യപെടുന്നതും.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍