'അവള്‍ സമ്മതം മൂളി'; വിവാഹം പ്രഖ്യാപിച്ച് റാണ ദഗ്ഗുബതി

Published : May 12, 2020, 07:42 PM IST
'അവള്‍ സമ്മതം മൂളി'; വിവാഹം പ്രഖ്യാപിച്ച് റാണ ദഗ്ഗുബതി

Synopsis

റാണയുടെ പ്രഖ്യാപനത്തിനു പിന്നാലെ സിനിമയിലെ അദ്ദേഹത്തിന്‍റെ നിരവധി സുഹൃത്തുക്കള്‍ ആശംസകളുമായെത്തി. ശ്രുതി ഹാസന്‍, തമന്ന, സാമന്ത അക്കിനേനി തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തി. 

തെലുങ്ക് സിനിമാതാരം റാണ ദഗ്ഗുബതി വിവാഹിതനാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളിലായിരുന്നു റാണയുടെ പ്രഖ്യാപനം. 'അവള്‍ സമ്മതം മൂളി' എന്നു മാത്രമാണ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രത്തിന് റാണ ദഗ്ഗുബതി നല്‍കിയ തലക്കെട്ട്. എന്നാല്‍ ഇതിനെ വിവാഹ പ്രഖ്യാപനം തന്നെയായാണ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററില്‍ സ്വീകരിച്ചത്.

യുവസംരംഭക മിഹീക ബജാജ് ആണ് വധു. ഹൈദരാബാദിലുള്ള ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹീക. ലോക്ക് ഡൗണിനു ശേഷമാവും വിവാഹത്തീയതി തീരുമാനിക്കുക.

റാണയുടെ പ്രഖ്യാപനത്തിനു പിന്നാലെ സിനിമയിലെ അദ്ദേഹത്തിന്‍റെ നിരവധി സുഹൃത്തുക്കള്‍ ആശംസകളുമായെത്തി. ശ്രുതി ഹാസന്‍, തമന്ന, സാമന്ത അക്കിനേനി തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തി. 

അതേസമയം വിഷ്ണു വിശാലിനൊപ്പമെത്തുന്ന കാടന്‍ ആണ് റാണയുടെ വരാനിരിക്കുന്ന ചിത്രം. എന്നാല്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍