'മരിക്കാനുള്ള സാധ്യത 30 ശതമാനമായിരുന്നു, സിനിമയ്ക്ക് വാങ്ങിയ അഡ്വാൻസ് തിരികെ നൽകി'; തുറന്നുപറഞ്ഞ് റാണ ദഗുബാട്ടി

Published : Feb 19, 2026, 04:25 PM IST
Rana Daggubati reveals about his health crisis

Synopsis

Rana Daggubati Reveals He Returned Film Advances After Health Crisis റാണ ദഗുബാട്ടി താൻ നേരിട്ട രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി.കരാർ ഒപ്പിട്ട പല സിനിമകളിൽ നിന്നും പിന്മാറേണ്ടി വന്നുവെന്നും, വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകിയെന്നും റാണ പറയുന്നു.

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായിമാറിയ താരമാണ് റാണ ദഗുബാട്ടി. ചിത്രത്തിലെ പൽവാൽ ദേവൻ എന്ന പ്രതികനായകനായി എത്തിയ റാണ ദഗുബാട്ടിക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താൻ കടന്നുവന്ന രോഗാവസ്ഥയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും റാണ ദഗുബാട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആദ്യമായി തനിക്ക് രോഗനിർണ്ണയം നടത്തിയപ്പോൾ അതൊരു ഞെട്ടലായിരുന്നുവെന്നും അതിജീവനം മാത്രമായിരുന്നു അക്കാലത്ത് തന്റെ ഏക ലക്ഷ്യമെന്നും, മരിക്കാനുള്ള സാധ്യത 30 ശതമാനമായിരുന്നെന്നും റാണ ദഗുബാട്ടി കൂട്ടിച്ചേർത്തു. വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റത്തെ കുറിച്ചും റാണ വ്യക്തമാക്കി.

"വൃക്കകൾ തകരാറിലായി. പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ എഴുപത് ശതമാനം സാധ്യതയുണ്ടായിരുന്നു. മരിക്കാനുള്ള സാധ്യത 30 ശതമായിരുന്നു. എന്റെ സിനിമകളാണ് എന്നെ അതിജീവിക്കാനും ഒരു നായകനെപ്പോലെ ഉയർന്നുവരാനും പഠിപ്പിച്ചത്. ആദ്യമായി അസുഖമുണ്ടെന്ന് അറിഞ്ഞപ്പോൾ അതൊരു ഞെട്ടലായിരുന്നു. കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയ്ക്ക് വേണ്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ശരീരത്തിൽ ആയിരുന്നു, തിരിച്ചു വരണമായിരുന്നു." റാണ ദഗുബാട്ടി പറയുന്നു.

'അഡ്വാൻസ് തുക തിരിച്ചുനൽകേണ്ടിവന്നു'

"ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, രോഗവും ചികിത്സയും മരുന്നുമെല്ലാം എന്റെ രൂപത്തിൽ നല്ല മാറ്റം വരുത്തിയിരുന്നു. ഇതുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. രൂപ മാറ്റത്തോടെ അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകിയിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉണ്ടായിരുന്നു, പക്ഷെ ആ വേഷത്തിന് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ല. ആ സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുക എല്ലാം തിരിച്ചുനൽകേണ്ടിവന്നു." റാണ ദഗുബാട്ടി കൂട്ടിച്ചേർത്തു. റിയ ചക്രവർത്തിയുമായുള്ള പോഡ്കാസ്റ്റിനിടെയായിരുന്നു റാണയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വൻകരകൾ കടന്നുവന്ന പ്രണയകഥ; രാഹുൽ റിജി നായരുടെ 'കിങ്കരകാവ്യം' 'അനി-മേള'യിലേക്ക്
ഷാജി പട്ടിക്കരയുടെ ഡോക്യുമെന്‍ററി 'മാമാങ്കത്തിലെ മച്ചാട്' ചിത്രീകരണം പുരോഗമിക്കുന്നു