'അങ്ങനെയാണ് വിവാഹം സ്റ്റുഡിയോയില്‍ നടന്നത്', രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് റാണ ദഗുബാട്ടി

Web Desk   | Asianet News
Published : Oct 10, 2020, 08:59 PM IST
'അങ്ങനെയാണ് വിവാഹം സ്റ്റുഡിയോയില്‍ നടന്നത്', രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് റാണ ദഗുബാട്ടി

Synopsis

എന്തുകൊണ്ടാണ് സ്റ്റുഡിയോയില്‍ വെച്ച് വിവാഹം നടത്തിയത് എന്നും റാണ തുറന്നുപറയുന്നു.

ബാഹുബലി എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് റാണ ദഗുബാട്ടി. ഓഗസ്റ്റിലാണ് റാണയുടെ വിവാഹം കഴിഞ്ഞത്. റാണയുടെ വിവാഹ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ റാണയുടെ വിവിവാഹം സ്‍റ്റുഡിയോയില്‍ നടന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. റാണ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നേഹ ധുപിയയ്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റാണ വിവാഹ വേദിയെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു റാണയുടെ വിവാഹം. കാമുകി മിഹീകയായിരുന്നു വധു. ലോക് ഡൗണ്‍ ആയതിനാല്‍ 30 പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. അന്ന് സിനിമ ചിത്രീകരണങ്ങളൊന്നും നടക്കാതിരുന്ന കാലമായതിനാലാണ് വിവാഹത്തിന് സ്റ്റുഡിയോ തെരഞ്ഞെടുത്തത് എന്ന് റാണ പറയുന്നു. കൊവിഡ് കാലമായിരുന്നാല്‍ അന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കുറച്ചുപേര്‍ മാത്രമേ വിവാഹത്തിന് പങ്കെടുക്കാവൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാൻ നമ്മള്‍ ശ്രദ്ധിക്കണം. അധികം ആള്‍ക്കാര്‍ ഒത്തുചേരാൻ പാടില്ല. അങ്ങനെയൊക്കെ ആയിരുന്നപ്പോള്‍ സ്റ്റുഡിയോ യോജിച്ച സ്ഥലമാണ്.  സ്റ്റുഡിയോയിലെ വിവാഹം എനിക്ക് സമ്മതമാണ് എന്ന് പറഞ്ഞു. അത് മികച്ച ആശയമാണെന്ന് എല്ലാവരും കരുതി. വീട്ടില്‍ നിന്ന് അഞ്ച് മിനുട്ട് മാത്രമാണ് സ്റ്റുഡിയോയിലേക്ക് ഉള്ളത് എന്ന് റാണ പറയുന്നു.

വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) വഴിയാണ് തന്റെ കുറെ സുഹൃത്തുക്കള്‍ വിവാഹത്തിന് സാക്ഷ്യം വഹിച്ചതെന്നും മുമ്പ് റാണ പറഞ്ഞിരുന്നു. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിആര്‍ ഹെഡ്‍സെറ്റുകളും മധുരപലഹാരങ്ങളും അയച്ചുകൊടുത്തിരുന്നു. വിആര്‍ കാണാനാവശ്യമായ കാര്യങ്ങള്‍ ചെയ്‍തുകൊടുത്തിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ശരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതുപോലെ തോന്നിയിട്ടുണ്ടാകുമെന്നും റാണ പറയുന്നു.

വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങ് വധുവിന്റെ വീട്ടിലായിരുന്നു നടന്നത്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം