Shamshera movie : രണ്‍ബിറിന്റെ 'ഷംഷേറ', റിലീസ് പ്രഖ്യാപിച്ച് ടീസര്‍

Web Desk   | Asianet News
Published : Feb 11, 2022, 03:17 PM IST
Shamshera movie : രണ്‍ബിറിന്റെ 'ഷംഷേറ', റിലീസ് പ്രഖ്യാപിച്ച് ടീസര്‍

Synopsis

രണ്‍ബിര്‍ കപൂര്‍ ചിത്രം 'ഷംഷേറ'യുടെ റിലീസ് പ്രഖ്യാപിച്ചു.

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ഷംഷേറ' (Shamshera). കരൺ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധികള്‍ കാരണമായിരുന്നു ചിത്രം റിലീസ് വൈകിയത്. ഇപ്പോഴിതാ രണ്‍ബീര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇരട്ടവേഷത്തിലാണ് രണ്‍ബിര്‍ കപൂര്‍ അഭിനയിക്കുന്നത്. അച്ഛനായ 'ഷംഷേറ'യായും മകൻ 'ബല്ലി'യുമായിട്ടാണ് ചിത്രത്തില്‍ രണ്‍ബിര്‍ കപൂര്‍ എത്തുക. ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് ഷംഷേറ പറയുന്നു. ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് ടീസര്‍ പുറത്തുവിട്ടു.

ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ തന്നെയാണ് ബാനര്‍. സഞ്‍ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക

വാണി കപൂര്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരിയായിട്ട് ആഭിനയിക്കുന്നു. 'ഷംഷേറ'യില്‍ അഭിനയിക്കുന്നതിനായി വാണി കപൂര്‍ കഥക്കില്‍ പരീശീലനം നേടിയിരുന്നു. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രണ്‍ബീറിന് പ്രതീക്ഷയുള്ള ചിത്രമായ 'ഷംഷേറ' തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ