രണ്‍ബിറുമായി രശ്‍മിക മന്ദാനയുടെ 'ലിപ്‍ലോക്ക്', ഇതാ കാത്തിരുന്ന അപ്‍ഡേറ്റ്

Published : Oct 10, 2023, 01:45 PM ISTUpdated : Oct 11, 2023, 03:09 PM IST
രണ്‍ബിറുമായി രശ്‍മിക മന്ദാനയുടെ 'ലിപ്‍ലോക്ക്', ഇതാ കാത്തിരുന്ന അപ്‍ഡേറ്റ്

Synopsis

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ്.

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആനിമല്‍. രശ്‍മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റേതായി കാത്തിരുന്ന അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നാളെ ഗാനം പുറത്തുവിടുമെന്നാണ് അപ്‍ഡേറ്റ്.

സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പോസ്റ്ററില്‍ രണ്‍ബിര്‍ കപൂറിന്റെയും രശ്‍മിക മന്ദാനയുടെയും ലിപ്‍ലോക്കിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 'അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന 'ആനിമലി'ല്‍ വലിയ പ്രതീക്ഷകളുമാണ്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കഥാപാത്രങ്ങളാകുന്നു.

രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുന്നു. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ്.

തു ഝൂതി മേയ്‍ൻ മക്കാറെനെന്ന സിനിമയാണ് രണ്‍ബിര്‍ കപൂര്‍ നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം നിര്‍വഹിച്ചത് ലവ് രഞ്‍ജനായിരുന്നു. ശ്രദ്ധ കപൂര്‍ നായികയുമായി എത്തി. ഡിംപിള്‍ കപാഡിയും രണ്‍ബിര്‍ ചിത്രത്തില്‍ കഥാപാത്രമായപ്പോള് അനുഭവ് സിംഗ്, ബോണി കപൂര്‍, ഹസ്‍ലീൻ കൗര്‍ അമ്പെര്‍ റാണ, മോണിക്ക ചൗധരി, രാജേഷ് ജെയ്‍സ്, അയഷ റാസ, ധ്രുവ് ത്യാഗി, ടീന സിംഗ്, കാര്‍ത്തിക് ആര്യൻ, ജതിന്ദര്‍ കൗര്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read More: വാലിബനാകുന്ന മോഹൻലാല്‍, വര്‍ക്കൗട്ടിനൊപ്പം എഐ ഫോട്ടോകളും ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'