Brahmastra : 'ബ്രഹ്‍മാസ്‍ത്ര'യ്‍ക്കായി കാത്ത് ആരാധകര്‍, സെറ്റില്‍ അമിതാഭ് ബച്ചനും രണ്‍ബീര്‍ കപൂറും

By Web TeamFirst Published Nov 29, 2021, 11:25 PM IST
Highlights

'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍.

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോഴിതാ 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള അമിതാഭ് ബച്ചന്റെയും രണ്‍ബിര്‍ കപൂറിന്റെയും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.

അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്നു.  പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആലിയ ഭട്ട് ചിത്രത്തില്‍ നായികയായി എത്തുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ayan Mukerji (@ayan_mukerji)

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.  ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര'  റിലീസ് ചെയ്യുക.

click me!