രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസ്: അനിമല്‍ നാളെ മുതല്‍ തീയേറ്ററുകളിലേക്ക്

Published : Nov 30, 2023, 01:36 PM IST
രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസ്:  അനിമല്‍ നാളെ മുതല്‍ തീയേറ്ററുകളിലേക്ക്

Synopsis

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്.ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്.

മുംബൈ: ബോളിവുഡ് സിനിമാലോകം ആകാംശയോടെ കാത്തിരിക്കുന്ന അനിമല്‍ നാളെ ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും. രണ്ബീര്‍ കപൂര്‍ നായകനാകുന്ന ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി ഇന്ത്യയൊട്ടാകെ വലിയ രീതിയിലുള്ള പരസ്യപ്രചാരണങ്ങളാണ് നടത്തിയത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്.ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍  എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. 

ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്. 
 

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ചുള്ള ദില്ലി പൊലീസ് അന്വേഷണം വഴിമുട്ടി

ജന്മദിനത്തിന് വിഘ്നേശ് നയന്‍സിന് നല്‍കിയ സമ്മാനം കണ്ട് കണ്ണുതള്ളി സിനിമ ലോകം; വില കേട്ടല്‍ തന്നെ ഞെട്ടും.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ധനുഷ്- മമിത ചിത്രം കര, ഒടിടിയില്‍ എവിടെ?
വൻ ഡീല്‍, അനശ്വര രാജന്റെ തമിഴ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയി