സ്വത്തുക്കള്‍ വിറ്റാണ് 'സ്വാതന്ത്ര്യ വീർ സവർക്കർ' എടുത്തത്; വേണ്ട പിന്തുണ കിട്ടിയില്ലെന്ന് രൺദീപ് ഹൂഡ

By Web TeamFirst Published Mar 30, 2024, 12:29 PM IST
Highlights

സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവർക്ക് ഒരു സിനിമ ചെയ്യണമെന്നേയുള്ളു. ഞാൻ ഒരു സംവിധായകന്‍റെ കപ്പാസിറ്റിയിൽ വന്നപ്പോൾ ഇനിക്ക് ആ നിലവാരം മതിയാകുമായിരുന്നില്ല. 

മുംബൈ: ആദ്യമായി സംവിധാനം ചെയ്ത 'സ്വാതന്ത്ര്യ വീർ സവർക്കർ' നിര്‍മ്മിക്കാന്‍ പിതാവ് വാങ്ങിയ സ്വത്തുക്കൾ വിറ്റുവെന്ന് വ്യക്തമാക്കി രൺദീപ് ഹൂഡ.  
അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമയുടെ നിർമ്മാണത്തിനിടെ നേരിട്ട സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് താരം സംസാരിച്ചു. ബദാം വെണ്ണയും ഒരു നുള്ള് വെളിച്ചെണ്ണയും കുറച്ച് പരിപ്പും മാത്രം കഴിച്ചാണ് താന്‍ ശരീര ഭാരം കുറച്ചതെന്നും ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്ത രൺദീപ് ഹൂഡ പറഞ്ഞത്. 

'സ്വാതന്ത്ര്യ വീർ സവർക്കർ' നിർമ്മിക്കുന്നതിന്‍റെ വെല്ലുവിളികൾ രൺവീർ അള്ളാബാദിയുടെ പോഡ്കാസ്റ്റിലാണ് രൺദീപ് ഹൂഡ തുറന്നുപറഞ്ഞത് "കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് ഈ ചിത്രം റിലീസ് ചെയ്യാനാണ് ഞാൻ ആദ്യം ആഗ്രഹിച്ചത്. തുടർന്ന്, ജനുവരി 26 ന് റിലീസ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ എന്‍റെ എല്ലാ ശ്രമങ്ങളും നടത്തി. അതിലേക്ക് പക്ഷേ അത് നടന്നില്ല.

സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവർക്ക് ഒരു സിനിമ ചെയ്യണമെന്നേയുള്ളു. ഞാൻ ഒരു സംവിധായകന്‍റെ കപ്പാസിറ്റിയിൽ വന്നപ്പോൾ ഇനിക്ക് ആ നിലവാരം മതിയാകുമായിരുന്നില്ല. അതിനാൽ, സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉയര്‍ന്നുവന്നു.

പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്‍റെ അച്ഛൻ എനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കൾ വാങ്ങിയിരുന്നു. ഈ സിനിമയ്‌ക്കായി ഞാൻ അതെല്ലാം വിറ്റു. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് ഞാന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന്  ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല" രൺദീപ് ഹൂഡ പറഞ്ഞു.

അതേ സമയം ചിത്രത്തിന് വേണ്ടി ഭാരം കുറച്ചതിനെക്കുറിച്ചും രൺദീപ് ഹൂഡ സംസാരിച്ചു. "ഈ സിനിമ നീണ്ടു പോയതിനാൽ ഞാൻ വളരെക്കാലം ഭാരം കുറച്ചു തന്നെ ജീവിക്കേണ്ടിവന്നു. 60 കിലോഗ്രാം ആയിരുന്നു ചില സമയത്ത് ഭാരം. ചില സമയത്ത് വെള്ളവും കട്ടൻ കാപ്പിയും ഗ്രീൻ ടീയും മാത്രമേ കഴിച്ചുള്ളൂ"  രൺദീപ് ഹൂഡ പറഞ്ഞു. 

മാര്‍ച്ച് 22നാണ് രൺദീപ് ഹൂഡയുടെ ചിത്രം റിലീസായത്. രൺദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് വീർ സവർക്കറിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളിൽ റിലീസ് ചെയ്യും.അതേസമയം, സിനിമ ഒരിക്കലും പ്രൊപ്പഗണ്ട അല്ലെന്ന് മുൻപ് രൺദീപ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സവർക്കർക്ക് എതിരെ നിലനിൽക്കുന്ന പല പ്രചാരണങ്ങളെയും തകർക്കുന്നതാകും ചിത്രമെന്നും രൺദിപ് ഹൂദ പറഞ്ഞിരുന്നു. 

ഗോഡ്‌സില്ല xകോങ്:ന്യൂ എംപയര്‍: റീലീസ് ദിവസം റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഗംഭീര കളക്ഷന്‍ നേടി ഭീമന്മാര്‍.!

സീരിയലിലെ പേര് ഒപ്പം ചേര്‍ത്തു; 25 വയസില്‍ എടുത്ത വിവാഹം വേണ്ടെന്ന തീരുമാനം; ഡാനിയല്‍ ബാലാജി വിടവാങ്ങുമ്പോള്‍

click me!