'നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ, അങ്ങനെ?'; പ്രതികരിച്ച് രഞ്ജിനി ഹരിദാസ്

Published : May 02, 2026, 04:46 PM IST
Ranjini Haridas

Synopsis

'അതിരടി' സിനിമയുടെ കോഴിക്കോട്ടെ പ്രൊമോഷൻ പരിപാടിക്കിടെ ആൾക്കൂട്ടത്തിൽ കുട്ടികളെ കാണാതായ സംഭവം നിസ്സാരമായി കണ്ട വ്യക്തിയോട് അവതാരക രഞ്ജിനി ഹരിദാസ് വേദിയിൽ രൂക്ഷമായി പ്രതികരിച്ചു.

അതിരടി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിക്കിടെ ആൾക്കൂട്ടത്തിനിടയിൽ കുട്ടികളെ കാണാൻ ഇല്ലെന്ന പരാതിയുമായി മാതാപിതാക്കൾ രംഗത്തുവന്നിരുന്നു, തുടർന്ന് ടൊവിനോ തോമസ് അടക്കം ഇടപെട്ടിരുന്നു. ഇപ്പോഴിതാ പരിപാടിക്കിടെയുള്ള രഞ്ജിനി ഹരിദാസിന്റെ വീഡിയോയാണ് ചർച്ചയാവുന്നത്. 'ഒരാളെ കാണാനില്ലെന്ന് പറയുമ്പോഴാണോ തമാശ, നിന്റെ അമ്മയാണെങ്കിൽ നീ ഇങ്ങനെ പറയുമോ' എന്നും രഞ്ജിനി വേദിയിൽ നിന്നും രൂക്ഷമായി പ്രതികരിക്കുന്നുണ്ട്.

"നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ, അങ്ങനെ? എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്ക് ഒരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല." രഞ്ജിനി പറയുന്നു. നിരവധി പേരാണ് വീഡിയോക്ക് താഴെ രഞ്ജിനിക്ക് പ്രശംസകളുടെ എത്തുന്നത്. അതേസമയം പരിപാടിക്കിടെ നിരുത്തവാദപരമായി പെരുമാറിയ ആൾക്കാർക്കെതിരെയും വിമർശനം വരുന്നുണ്ട്.

അതേസമയം മെയ് 14 നാണ് അതിരടി തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സാം കുട്ടി എന്ന കഥാപാത്രമായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.

ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്.

 

 

ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത് എന്നാണ് ഗാനം സൂചിപ്പിക്കുന്നത്. ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന സാം കുട്ടി എന്ന കഥാപാത്രം റിയയുടെ കഥാപാത്രമായ സ്വാതി ആര്‍ കൃഷ്‌ണയെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഗാനരംഗം. ഫെജോയും പൂര്‍ണിമ കണ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്‌ണു വിജയ് ആണ് ഗാനത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരംഗത്തില്‍ ബേസിലിന്‍റെ പുതിയ ലുക്ക് തന്നെയാണ് പ്രധാന ഹൈലൈറ്റ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സ്വാതിയെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്ന സാം കുട്ടി; അതിരടിയിലെ ആദ്യ ഗാനം വൈറൽ
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് തുടങ്ങിയ വൻ താരനിരയുമായി 'അങ്കം അട്ടഹാസം' മേയ് 8ന് റിലീസ്