'എന്നെ തിരികെ കൊണ്ടുപോകൂ സന്തോഷങ്ങളിലേക്ക്', ഫോട്ടോയുമായി രഞ്‍ജിനി ജോസ്

Web Desk   | Asianet News
Published : Aug 11, 2020, 04:17 PM IST
'എന്നെ തിരികെ കൊണ്ടുപോകൂ സന്തോഷങ്ങളിലേക്ക്', ഫോട്ടോയുമായി രഞ്‍ജിനി ജോസ്

Synopsis

പഴയകാല സന്തോഷങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകൂവെന്നാണ് ഫോട്ടോ ഷെയര്‍ ചെയ്‍ത് ഗായിക രഞ്‍ജിനി ജോസ് എഴുതിയിരിക്കുന്നത്.

കൊവിഡ് കാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ പുറത്തങ്ങ് അധികം പോകാനാകാത്തതിന്റെ സങ്കടം പങ്കുവയ്‍ക്കുന്ന ഒട്ടേറെ പേരുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകളാണ് രോഗകാലത്ത് നമ്മള്‍ അഭിമുഖീകരിക്കുന്നത്. നിത്യ വരുമാനം പോലുമില്ലാത്ത കഷ്‍ടപ്പെടുന്നവര്‍. കൊവിഡ് രോഗം പിടിമുറുക്കിയവര്‍. എല്ലാ സങ്കടങ്ങളും മാറി പഴയ കാലത്തേയ്‍ക്ക് പോകണമെന്ന് സൂചിപ്പിച്ച് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ഗായിക രഞ്‍ജിനി ജോസ്.

എന്നെ തിരികെ കൊണ്ടുപോകുക. തുറന്ന ആകാശത്തേക്ക്. ആനന്ദകരമായ വേലിയേറ്റം.  സന്തോഷകരമായ സമയങ്ങൾ. ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് രഞ്‍ജിനി ജോസ് എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായും രംഗത്ത് എത്തിയിരിക്കുന്നു.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി