'ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം, കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അക്കാദമിയിലേക്ക് വരാം': രഞ്ജിത്ത്

Published : Jan 13, 2023, 09:47 AM ISTUpdated : Jan 13, 2023, 01:21 PM IST
'ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം, കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അക്കാദമിയിലേക്ക് വരാം': രഞ്ജിത്ത്

Synopsis

ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധപ്പതിച്ചെന്നായിരുന്നു ഗണേഷിന്‍റെ വിമര്‍ശനം. 

തിരുവനന്തപുരം: ഐഎഫ്എഫ്കെ നടത്തിപ്പും അവാർഡ് കൊടുക്കലും മാത്രമായി ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിമർശനത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. മുൻ സിനിമാ മന്ത്രി കൂടിയായ ഗണേഷിന്‍റെ പരാമർശം പറയാൻ പാടില്ലാത്തതാണ്. ഗണേഷ് തെറ്റിദ്ധരിച്ചതാകാമെന്നും രഞ്ജിത്ത് പറഞ്ഞു. അക്കാദമി നടത്തുന്ന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ഗണേഷിനുള്ള മറുപടിയായി രഞ്ജിത്ത് പ്രസ്താവനയിറക്കിയത്. കാര്യങ്ങൾ  നേരിട്ട് ബോധ്യപ്പെടാൻ ഗണേഷിന് അക്കാദമി ഓഫീസ് സന്ദർശിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു.

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്