രഞ്ജിത്ത് സജീവ്, ജോണി ആന്‍റണി ചിത്രം ഈരാറ്റുപേട്ടയിൽ

Published : Mar 18, 2024, 08:09 PM IST
രഞ്ജിത്ത് സജീവ്, ജോണി ആന്‍റണി ചിത്രം ഈരാറ്റുപേട്ടയിൽ

Synopsis

ഇന്ദ്രൻസ്, റോണി, മനോജ് കെ യു, മുഹ്സിൻ, സംഗീത തുടങ്ങിയവരും

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ട പൈകയിൽ ആരംഭിച്ചു. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, റോണി, മനോജ് കെ യു, മുഹ്സിൻ, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, മീര വാസുദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവ്വഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം  രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു. 

എഡിറ്റിം​ഗ് അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, കല സുനിൽ കുമരൻ, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല ഓൾഡ് മങ്ക്സ്. ഈരാറ്റുപേട്ട, വട്ടവട, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാവും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ഹിമ ശങ്കരിക്കൊപ്പം തമിഴ് നടന്‍ ലോകേഷ്; 'ചാപ്പകുത്ത്' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ