രഞ്‍ജിത് ശങ്കര്‍- പ്രിയാ വാര്യര്‍ ചിത്രം '4 ഇയേഴ്‍സ്' ഒടിടിയിലേക്ക്

Published : Dec 22, 2022, 05:44 PM ISTUpdated : Dec 22, 2022, 05:50 PM IST
രഞ്‍ജിത് ശങ്കര്‍- പ്രിയാ വാര്യര്‍ ചിത്രം  '4 ഇയേഴ്‍സ്' ഒടിടിയിലേക്ക്

Synopsis

രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് സ്‍ട്രീം ചെയ്യുക.

രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്‍ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് '4 ഇയേഴ്‍സ്'. പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രഞ്‍ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ചിത്രം ഒടിടിയില്‍ സ്‍ട്രീം ചെയ്യുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്യുക. 23ന് ആണ് സ്‍ട്രീമിംഗ് തുടങ്ങുക. സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രഞ്ജിത് ശങ്കര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ സംഗീതം പകര്‍ന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു.

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തിയ മലയാള ചിത്രം കൂടിയാണ് '4 ഇയേഴ്‍സ്'. രഞ്‍ജിത് ശങ്കറിന് പുറമേ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ എന്നിവരും ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചു.

സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്. മേക്കപ്പ് റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം രമ്യ സുരേഷ്. കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, ക്യാമറ അസിസ്റ്റന്‍റ് ഹുസൈൻ ഹംസ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽസ് സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവർ‌ത്തകർ.  

Read More: 'കാന്താര' രണ്ടാം ഭാഗമുണ്ടാകുമെന്ന് ഉറപ്പായി

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ