ഫാൻ്റസി റിവഞ്ച് ത്രില്ലർ 'റാന്തൽ' സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Published : Sep 10, 2026, 01:24 PM IST
Ranthal

Synopsis

നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഫാൻ്റസി ത്രില്ലർ ചിത്രമാണ് 'റാന്തൽ'. സമുദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉണ്ണി പണിക്കർ നിർമ്മിക്കുന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഉണ്ണി പണിക്കർ നിർമ്മിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം "റാന്തൽ"ൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ആയി.

നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ്‌ രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.കാസർകോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് റാന്തല്‍.

ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ: അയൂബ്, മ്യൂസിക്: ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശബരി, ആർട്ട് ഡയറക്ടർ: ഷറഫു ചെറുതുരുത്തി, കോസ്റ്റ്യൂംസ്: പുഷ്പലത കാഞ്ഞങ്ങാട്, മേക്കപ്പ്: അനുശ്രീ, അസോസിയേറ്റ് ഡയറക്ടർ: സുരേഷ് നാരായണൻ, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, സ്റ്റിൽസ്: വിജിത്ത് കെ.വി, മാർക്കറ്റിംഗ് ഹെഡ്: അരുൺദേവ്, പി.ആർ.ഓ: പി.ശിവപ്രസാദ്, ഡിസൈൻസ്: യെല്ലോ കാക്ക എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭരണകൂടം തല്ലിക്കെടുത്തിയ കൗമാരം; അടിയന്തരാവസ്ഥയുടെ മായാത്ത മുറിവായി 'ഒഴിയാതെ' സെപ്റ്റംബർ 11ന്
രാഹുൽ ഈശ്വർക്ക് ദീപയുടെ സര്‍പ്രൈസ്; ബിഗ് ബോസിലേക്ക് പോകും മുൻപുള്ള വീഡിയോ