
മലയാളികൾ അടക്കമുള്ള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ധുരന്ധർ 2. ആധിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗ് ആണ് നായക വേഷത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ സ്പൈ ആക്ഷൻ ത്രില്ലറിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ സിനിമയുടെ സ്ക്രീനിങ്ങിനെ പകുതി വഴിയിൽ വച്ച് നിലച്ചുവെന്ന വിവരങ്ങളും പുറത്തുവരികയാണ്. പെയ്ഡ് പ്രിവ്യൂ ഷോയ്ക്കിടെയാണ് സംഭവം.
മാർച്ച് 18ന് നടന്ന ധുരന്ധർ 2ന്റെ പെയ്ഡ് പ്രിവ്യു നടന്നത്. നോയിഡയിലെ മാൾ ഓഫ് ഇന്ത്യയിലുള്ള പിവിആർ സൂപ്പർപ്ലക്സിൽ ഷോയിൽ അനിശ്ചിതത്വം നേരിടുകയായിരുന്നു. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞ് ഇന്റർവെല്ലിന് ശേഷം രണ്ടാം പകുതി തുടങ്ങാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ കാണികൾ രോഷാകുലരായി.
പ്രേക്ഷകർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് ബഹളം വെക്കാൻ തുടങ്ങി. നൂറുകണക്കിന് ആളുകൾ തീയേറ്ററിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാതെ പ്രതിഷേധിച്ചു. ഒടുവിൽ സ്ഥിതിഗതികൾ കൈവിട്ട് പോയതോടെ മാൾ അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. ബാരിക്കേഡുകൾ വെച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.സ്ക്രീനിംഗ് തടസപെട്ടതിന് കാരണം ടെക്നിക്കൽ പ്രശ്നമാണെന്നാണ് റിപ്പോർട്ട്. ഒടുവിൽ പ്രദർശനങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
2025 ഡിസംബർ 5ന് ആയിരുന്നു ധുരന്ധർ 2ന്റെ ആദ്യഭാഗം തിയറ്ററുകളിൽ എത്തിയത്. ആദിത്യ ധർ തന്നെ രചനയും നിർവഹിച്ച ചിത്രം മുൻവിധികളെ മാറ്റി മറിച്ചു പ്രകടനമാണ് സ്ക്രീനിൽ കാഴ്ചവച്ചത്. 1300 കോടിയിലധികം രൂപ ഫൈനൽ കളക്ഷൻ ലഭിച്ച ചിത്രം മലയാളികളും നെഞ്ചേറ്റിയിരുന്നു. രൺവീർ സിംഗ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ലഭിക്കുന്നത്. സാക്നിൽക്ക് റിപ്പോർട്ട് പ്രകാരം 102.55 കോടിയാണ് ആദ്യദിന കളക്ഷൻ. ആഗോള ഗ്രോസ് കളക്ഷനായി 172.63 കോടി രൂപയും ധുരന്ധർ 2 നേടി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ