
രണ്‍വീര്‍ സിംഗ് (Ranveer Singh)നായകനായ ചിത്രം 83 ക്രിസ്‍മസ് റിലീസായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറഞ്ഞത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. പക്ഷേ 83 എന്ന ചിത്രത്തിന് പ്രതീക്ഷിച്ചയത്ര വലിയ രീതിയില്‍ സ്വീകാര്യത നേടാനായില്ലെന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രണ്‍വീര്‍ സിംഗ് നായകനായ ചിത്രം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 47 കോടി രൂപയാണ് ഇന്ത്യൻ വിപണിയില്‍ നിന്ന് കളക്റ്റ് ചെയ്‍തിരിക്കുന്നത്. റിലീസ് ദിവസം രണ്‍വീര്‍ സിനിമ സ്വന്തമാക്കിയത് 12.64 കോടി രൂപയാണ്. ക്രിസ്‍മസ് ദിനത്തില്‍ ഇന്ത്യയില്‍ ചിത്രം സ്വന്തമാക്കിയത് 16.95 കോടി രൂപയുമാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ചിത്രത്തിനായി പ്രചരണത്തിന് എത്തിയിരുന്നെങ്കിലും രാജ്യമൊട്ടാകെ ആവേശമാകുന്ന തരത്തില്‍ '83'ന് മാറാനായില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് '83' നിര്‍മിച്ചത്. റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. രാമേശ്വര്‍ എസ് ഭഗത് ആണ് '83'ന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.
കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തിയത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് '83' എത്തിയത്.