Super Sharanya trailer : 'മൂഡ് സ്വിംഗ്‍സ് എന്താടാ?, അവള്‍ക്ക് അതാണെടാ', 'സൂപ്പര്‍ ശരണ്യ' ട്രെയിലര്‍

Web Desk   | Asianet News
Published : Dec 27, 2021, 07:25 PM IST
Super Sharanya trailer : 'മൂഡ് സ്വിംഗ്‍സ് എന്താടാ?, അവള്‍ക്ക് അതാണെടാ', 'സൂപ്പര്‍ ശരണ്യ' ട്രെയിലര്‍

Synopsis

രസിപ്പിക്കുന്ന നിരവധി രംഗങ്ങള്‍ സിനിമയിലുണ്ടാകുമെന്നും 'സൂപ്പര്‍ ശരണ്യ'യുടെ ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു.

അനശ്വര രാജൻ (Anaswara Rajan) നായികയാകുന്ന ചിത്രമാണ് 'സൂപ്പര്‍ ശരണ്യ' (Super Sharanya ). 'സൂപ്പര്‍ ശരണ്യ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അനശ്വര രാജൻ ഉള്‍പ്പടെയുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്.  'ശരണ്യ' എന്ന കഥാപാത്രമായിട്ട് തന്നെയാണ് അനശ്വര രാജൻ അഭിനയിക്കുന്നത്.

ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

 ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ്. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈല്‍ കോയ.

വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‍നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.  'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രം കലാലയ ജീവിതത്തിന് പ്രാധാന്യം നല്‍കിയുള്ളതായിരിക്കുമെങ്കിലും മൂഡ് സ്വിംഗ്‍സ് അടക്കമുള്ളവയും പരാമര്‍ശിക്കുന്നതാകുമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.  അനശ്വര രാജൻ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍. സൗണ്ട്  ഡിസൈന്‍ ചെയ്‍തിരിക്കുന്നത് കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ