പരിപാടിക്കെത്തിയ കാണികളോട് വേടന്‍റെ ഉപദേശം; 'ഇലക്ഷൻ വരാൻ പോകുന്നു, നോക്കി വോട്ട് ചെയ്യുക, നോക്കി വോട്ട് ചെയ്യുക'

Published : Feb 11, 2026, 07:45 PM IST
Vedan

Synopsis

മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരാൻ പോകുന്നുവെന്നും നോക്കി വോട്ട് ചെയ്യണമെന്നുമാണ് വേടന്റെ ഉപദേശം.

കോഴിക്കോട്: വരുന്ന തെരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് റാപ്പർ വേടൻ. കോഴിക്കോട് നടന്ന പരിപാടിയിലാണ് വേടൻ പരിപാടി കാണാനെത്തിയവർക്ക് ഉപ​ദേശം നൽകിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചു. മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരാൻ പോകുന്നുവെന്നും നോക്കി വോട്ട് ചെയ്യണമെന്നുമാണ് വേടന്റെ ഉപദേശം. ഇന്ത്യയിൽ സ്വതന്ത്രമായി ഇങ്ങനെയൊരു സ്ഥലത്ത് ഒത്തുകൂടാൻ കഴിയുന്നത്, വിപ്ലവപ്പാട്ടുകൾ പാടാൻ പറ്റുന്നത്, സഹമനുഷ്യരെ സ്‌നേഹിക്കാനും സഹായിക്കാനും പറ്റുന്നത് ഇവിടെ ന്യൂനപക്ഷജനങ്ങൾ ശക്തമായി നിൽക്കുന്നതുകൊണ്ടുമാത്രമാണെന്നും വേടൻ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാൻസർ വേദനയിലും ആ കണ്ണുകളിൽ തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല: ശിഷ്യയെ കുറിച്ച് ആശാ ശരത്ത്
ഭീകരാക്രമണം, ശരീരത്തിൽ ഏറ്റുവാങ്ങിയത് 11 ബുള്ളറ്റുകൾ; ആരാണ് 'ധുരന്ദറി'ലെ ആ പൊലീസുകാരി ? അറിയാം