'എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ട്?', ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി രശ്‍മിക മന്ദാന

Web Desk   | Asianet News
Published : Jun 30, 2021, 10:10 AM IST
'എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ട്?', ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി രശ്‍മിക മന്ദാന

Synopsis

രശ്‍മിക മന്ദാന പറഞ്ഞ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായികയാണ് രശ്‍മിക മന്ദാന. ഗീതാ ഗോവിന്ദം എന്ന സിനിമയിലൂടെയാണ് രശ്‍മിക മന്ദാന ആദ്യം പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയത്.  ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് രശ്‍മിക മന്ദാന. ഇപോഴിതാ ഇൻസ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രശ്‍മിക മന്ദാന നല്‍കിയ ഉത്തരങ്ങളാണ് ചര്‍ച്ചയാകുന്നത്.

ജീവിതത്തില്‍ എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ടെന്നായിരുന്നു ഒരു ചോദ്യം. സിഗരറ്റിനോട് തനിക്ക് വെറുപ്പാണ് എന്ന് രശ്‍മിക മന്ദാന പറഞ്ഞു. സിഗരറ്റ് വലിക്കുന്നവരുടെ അടുത്ത് നില്‍ക്കാൻ പോലും തനിക്ക് കഴിയില്ലെന്നും രശ്‍മിക മന്ദാന പറഞ്ഞു. തനിക്ക് ഒരു ഭാഷ മാത്രമേ അറിയുകയുള്ളൂവെന്നും രശ്‍മിക മന്ദാന പറഞ്ഞു.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായികയായി ഹിന്ദി സിനിമയിലേക്കും എത്തുകയാണ് രശ്‍മിക മന്ദാന.

മിഷൻ മജ്‍നുവെന്ന ഹിന്ദി സിനിമയിലാണ് രശ്‍മിക മന്ദാന നായികയാകുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍