
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025, നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
രശ്മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള സംഭാഷണം ഉൾപ്പെടുന്ന ഒരു രംഗം റിലീസ് ചെയ്ത് കൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ഗാനരംഗത്തിലും ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രി അതിമനോഹരമായാണ് അവതരിപ്പിച്ചത്. "നദിവേ" എന്ന ടൈറ്റിലോടെ പുറത്ത് വന്ന ആദ്യ ഗാനവും, "നീ അറിയുന്നുണ്ടോ" എന്ന വരികളോടെ എത്തിയ രണ്ടാം ഗാനവും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ശ്രദ്ധ നേടി. നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ്റെ അവസാന ഘട്ടത്തിലുള്ള "ദി ഗേൾഫ്രണ്ട്" വമ്പൻ തിയറ്റർ റിലീസിനാണു ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം- കൃഷ്ണൻ വസന്ത്, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ - മനോജ് വൈ ഡി, കളറിൻസ്റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂർണ്ണ സ്റ്റുഡിയോ, മാർക്കറ്റിങ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ