
രശ്‍മിക മന്ദാനയും തെലുങ്കിന്റെ പ്രിയ താരം വിജയ് ദേവെരകൊണ്ടയും പ്രണയത്തിലാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടാകാറുണ്ട്. രശ്‍മികയും വിജയ് ദേവെരകൊണ്ടയും ഒന്നിച്ചുള്ള ഫോട്ടോകള്‍ ചര്‍ച്ചയാകാറുണ്ട്. രശ്‍മിക മന്ദാനയുടെ പുതിയ ഒരു വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. വിജയ് ദേവെരകൊണ്ടയുടെ പേര് കേള്‍ക്കുമ്പോള്‍ വീഡിയോയില്‍ രശ്‍മികയുടെ മുഖ ഭാവങ്ങള്‍ എങ്ങനെയാണ് എന്ന് ശ്രദ്ധിക്കണമെന്ന് ആരാധകരും കമന്റുകളില്‍ നിര്‍ദ്ദേശിക്കുന്നു.
രശ്‍മിക മന്ദാന നായികയായി ആനിമല്‍ സിനിമയാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ആനിമലിന്റെ പ്രമോഷനമായി രശ്‍മിക അണ്‍സ്റ്റോപ്പബള്‍ വിത്ത് എൻബികെയയില്‍ എത്തിയതായിരുന്നു. നായകൻ രണ്‍ബിര്‍ കപൂറുമുണ്ടായിരുന്നു. ഷോയുടെ രസകരമായ ഒരു പ്രൊമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
നന്ദമുരി ബാലകൃഷ്‍ണ അവതാരകനായെത്തുന്നതാണ് ഷോ. ദേവരെകൊണ്ടയുടെ അര്‍ജുൻ റെഡ്ഡിയുടെയും ആനിമല്‍ സിനിമയുടെയും പോസ്റ്റര്‍ കാണിച്ചപ്പോള്‍ മികച്ച നായകൻ ആരെന്ന് ചോദിക്കാൻ ബാലയ്യയോട് രണ്‍ബിര്‍ ആവശ്യപ്പെടുന്നുണ്ട്. അപ്പോള്‍ രശ്‍മികയുടെ മുഖം ചുവക്കുന്നതായി വീഡിയോയില്‍ കാണാമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അപ്രതീക്ഷിതമായി വിജയ് ദേവേരകൊണ്ട ഫോണില്‍ വിളിക്കുമ്പോഴും ആ ശബ്‍ദം കേട്ട രശ്‍മിക മന്ദാനയുടെ മുഖം നാണത്താല്‍ ചുവക്കുന്നിട്ടുണ്ടെന്ന് ആരാധകര്‍ കമന്റുകളില്‍ ചൂണ്ടിക്കാട്ടുന്നു.
സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ടാണ് നടി രശ്‍മിക മന്ദാന എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. അനില്‍ കപൂറും പ്രധാനപ്പെട്ട കഥാപാത്രമായുണ്ട്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രണ്‍ബിര്‍ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കും അനില്‍ കപൂറിനുമൊപ്പം മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളാകുന്നു.
Read More: അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ്, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക