Latest Videos

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ: അന്വേഷണം കടുപ്പിച്ച് ദില്ലി പൊലീസ്

By Vipin VKFirst Published Nov 15, 2023, 9:13 PM IST
Highlights

 ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ദൃശ്യങ്ങൾ കിട്ടിയതെന്നും അത് തന്റെ അക്കൌണ്ടിലേക്ക് അപ് ലോഡ് ചെയ്തെന്നുമാണ് പത്തൊമ്പതുകാരന്റെ മൊഴി. 
 

ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ പത്തൊമ്പതുകാരനെ പൊലീസ് ചോദ്യം ചെയ്തു. ഇയാൾക്ക് വീഡിയോ പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ബിഹാർ സ്വദേശിയായ 19 കാരനെയാണ് ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ ചോദ്യം ചെയ്തതത്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ നിന്നാണ് വീഡിയോ പ്രചരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ചോദ്യം ചെയ്യലിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ദൃശ്യങ്ങൾ കിട്ടിയതെന്നും അത് തന്റെ അക്കൌണ്ടിലേക്ക് അപ് ലോഡ് ചെയ്തെന്നുമാണ് പത്തൊമ്പതുകാരന്റെ മൊഴി. 

എന്നാൽ പൊലീസ് ഇത് കണക്കിലെടുത്തിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ദില്ലിക്ക് വിളിപ്പിച്ചു. ദ്വാരകയിലെ ഐഎഫ്എസ്ഒ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നടിയുടെ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് നവംബർ 10 നാണ്ദില്ലി പൊലീസിന്‍റെ സ്‌പെഷ്യൽ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് .ദില്ലി വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേ സമയം വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാകുകയാണ്, എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറൽ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

ഇത് ആദ്യമായല്ല, ഒരു നടന്റെ മുഖം ഒറിജിനലിനൊപ്പം മോർഫ് ചെയ്യുന്നത്. നേരത്തെ, അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ നിരവധി മോർഫ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച്  നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

സിനിമ ലോകത്തെ നീലകുറിഞ്ഞിയാണ് ഈ സിനിമ; ജിഗര്‍തണ്ഡയെ പുകഴ്ത്തി മതിവരാതെ സൂപ്പര്‍സ്റ്റാര്‍.!

എംസിയു ചരിത്രത്തിലെ ഏറ്റവും ഭയാനക പരാജയം: ദ മാർവൽസ് ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു.!

Asianet News Live

click me!